1 കപ്പ് ഗോതമ്പു പൊടിയും 1 മുട്ടയും കൊണ്ട് സൂപ്പർ ചായക്കടി!! ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതു തന്നെ.!! | wheat flour and egg snack

ഗോതമ്പുപൊടി ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന വളരെ രുചികരമായ ഒരു ചായക്കടി പരിചയപ്പെടാം. വളരെ കുറച്ച് ഇൻഗ്രീഡിയൻസും വളരെ കുറച്ച് സമയവും മതി ഈ ചായ പലഹാരം ഉണ്ടാക്കാൻ. ഒരു കപ്പ് ഗോതമ്പ് പൊടിയും ഒരു മുട്ടയും ആണ് ഈ പലഹാരം ഉണ്ടാക്കാൻ ആവശ്യം. അഞ്ചു മുതൽ 10 മിനിറ്റിനുള്ളിൽ

ഈ പലഹാരം തയ്യാറാക്കാം എന്നതാണ് ഇതിൻറെ പ്രത്യേകത. ആദ്യം ഒരു കപ്പ് ഗോതമ്പ് പൊടി ഒരു ബൗളിൽ ഇടുക. ശേഷം അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ഇനി ആവശ്യത്തിന് ഉപ്പും അല്പം ചിരകിയ തേങ്ങയും ചേർക്കുക. തേങ്ങയുടെ അളവ് ഓരോരുത്തർക്കും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനിക്കാവുന്നതാണ്. തേങ്ങയുടെ അളവ് കൂടുന്നത് അനുസരിച്ച്

പലഹാരത്തിന്റെ രുചിയും കൂടും. ഇനി അല്പം വെള്ളം കൂടി ഒഴിച്ച് ഇവയെല്ലാം നന്നായി ഇളക്കുക. വെള്ളമൊഴിക്കുമ്പോൾ ശ്രദ്ധിക്കുക. നല്ല കട്ടി പരിവത്തിലാണ് ഇത് കുഴച്ചു കഴിയുമ്പോൾ നമുക്ക് കിട്ടേണ്ടത്. അതുകൊണ്ട് രണ്ടോ മൂന്നോ സ്പൂൺ വെള്ളം മാത്രം മതിയാകും. ഇനി എണ്ണ തിളപ്പിച്ച് അതിലേക്ക് കൈകൊണ്ട് തന്നെ അല്പാല്പമായി നുള്ളി ഇടുക. ശേഷം പാകത്തിന് കളർ മാറി

മൂത്തു കഴിയുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കുക. ഒരുപാട് കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. വളരെ വേഗത്തിൽ ഇത് കുക്ക് ആകും. എണ്ണയിൽ നിന്നും കോരി എടുത്തതിനു ശേഷം തണുക്കാൻ അനുവദിക്കുക. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക. Video credit : ഉമ്മച്ചിന്റെ അടുക്കള by shereena