തണ്ണിമത്തൻ കുരു കളയാൻ ഇങ്ങനെ ചെയ്താൽ മതി.. തണ്ണിമത്തൻ കുരു കളയാൻ ഒരു എളുപ്പ വഴി.!! | watermelon seeds cleaning

വേനൽക്കാലങ്ങളിൽ പലതരത്തിലുള്ള പഴങ്ങൾ വാങ്ങി കഴിക്കുന്നവരാണ് നാമെല്ലാവരും. ദാഹമകറ്റാൻ ഉന്മേഷം കിട്ടുവാനും ഇവയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് തണ്ണീർമത്തൻ. വളരെ സിമ്പിൾ ആയ രീതിയിൽ എങ്ങനെ തണ്ണിമത്തൻ കുരു കളഞ്ഞു കട്ട് ചെയ്ത് എടുക്കാം എന്നും നല്ല മധുരമുള്ള തണ്ണിമത്തൻ എങ്ങനെ സെലക്ട് ചെയ്തെടുക്കാം

എന്നുള്ളതിനെ കുറിച്ച് നോക്കാം. തണ്ണിമത്തൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഇവയുടെ തൊലിയുടെ പുറത്ത് നല്ല ഡാർക്ക് ഗ്രീൻ കളർ ആയിരിക്കണം. കൂടാതെ കുറച്ചു ഭാഗം നല്ല യെല്ലോ കളറുള്ള തണ്ണിമത്തൻ വേണം നമ്മൾ എടുക്കാൻ. ഇങ്ങനെയുള്ളവ നല്ലതുപോലെ പഴുത്തു നല്ല മധുരമുള്ള ആയിരിക്കും. തണ്ണിമത്തൻ മുറിച്ച് എടുക്കുവാനായി രണ്ടുവശവും കട്ട് ചെയ്തെടുത്ത കുത്തനെ നിർത്തിയശേഷം ഇതിന്റെ

ഗ്രീൻ ഭാഗങ്ങളെല്ലാം പതുക്കെ കത്തികൊണ്ട് കട്ട് ചെയ്തു മാറ്റുക. അതിനുശേഷം അതിനുള്ളിൽ ഉണ്ടാകുന്ന വെളുത്ത ഭാഗങ്ങളും ചെറുതായി കട്ട് ചെയ്തു മാറ്റുക. എന്നിട്ട് കുത്തനെ നിർത്തി നോക്കുകയാണെങ്കിൽ അതിന്റെ കുരു ഉള്ള ഭാഗം കാണാവുന്നതാണ്. ഇതിന്റെ കുരു എപ്പോഴും ഒരു ലൈൻ ആയതിനാൽ മുകളിൽ നിന്നും താഴേക്ക് 5 ഭാഗങ്ങളായി കട്ട് ചെയ്തു വേർതിരിച്ചു മാറ്റുക. ശേഷം അകത്തെ കുരു കത്തികൊണ്ട്

കളയുകയാണെങ്കിൽ നിഷ്പ്രയാസം പെട്ടെന്ന് നമുക്ക് കുരു കളഞ്ഞ് എടുക്കാവു ന്നതാണ്. ശേഷം ചെറിയ ചെറിയ ക്യൂബ് കഷണങ്ങളായി മുറിച്ചെടുക്കുക ആണെങ്കിൽ പൂർണ്ണമായും നമുക്ക് കുരു കളയുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ. watermelon seeds cleaning.. Video Credits : Ruchi veedu_Sketch media