തണ്ണീർമത്തൻ പായസം! പൊരി വെയിലത്ത് ഇത് ഒരെണ്ണം കുടിച്ചാൽ മതി.. ഇതിന്റെ രുചി വേറെ ലെവലാ!! | Watermelon payasam recipe

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് തണ്ണീർമത്തൻ കൊണ്ട് ഒരു അടിപൊളി പായസം ആണ്. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കി എടുക്കാവുന്ന കിടിലൻ റെസിപ്പിയാണിത്. നല്ല തണുപ്പിച്ച ഈ പായസം മതി ഇപ്പോഴത്തെ വെയിലിനെ ശമിപ്പിക്കാൻ. തണ്ണിമത്തൻ കൊണ്ട് നമ്മൾ പലപ്പോഴും ജ്യൂസ് അടിച്ചും വെറുതെ ഒക്കെ കഴിക്കുകയും ചെയ്യാറുണ്ട്. വെള്ളം അടങ്ങിയതു കൊണ്ടു തന്നെ ചൂടു കാലങ്ങളിൽ ഇത് വളരെ

നല്ലതാണ് എന്ന് പലർക്കും അറിയുന്നതായിരിക്കും. പൊരിവെയിലത്ത് ഒരെണ്ണം കുടിച്ചാൽ തന്നെ നമ്മുടെ മനസും നിറയുന്നതാണ്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാകുന്നത് എന്ന് നോക്കാം. അതിനായി നമ്മൾ ഇവിടെ ഒരു വലിയ തണ്ണീർമത്തനാണ് എടുത്തിട്ടുള്ളത്. ഇത് നടുവേ രണ്ടു കഷ്ണമായി മുറിച്ചെടുക്കുക. അതിനുശേഷം ഒരുഭാഗം എടുത്ത് ഒരു കൈലുകൊണ്ട് നല്ലപോലെ കുത്തിയിളക്കി ജ്യൂസ് പരുവത്തിലാക്കുക.

അതിനുശേഷം ഇതിലേക്ക് 2 പാക്കറ്റ് കട്ട പാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും മിൽക്ക്മെയ്‌ഡും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഇതിലേക്ക് കുറച്ചു ഉണക്ക മുന്തിരിയും കശുവണ്ടിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. അങ്ങിനെ തണ്ണിമത്തൻ കൊണ്ടുള്ള കിടിലൻ പായസം റെഡിയായിട്ടുണ്ട്.

ഇനി ഇത് ഒരു ഗ്ലാസിൽ ഒഴിച്ച് സെർവ് ചെയ്യാം. തണ്ണീർമത്തൻ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം. ഇതിന്റെ രുചി വേറെ ലെവലാണ്. തയ്യാറാക്കുന്നത് എങ്ങിനെയെന്ന് വീഡിയോ കണ്ടു നോക്കൂ. Watermelon payasam recipe. Video credit : Anandus Vlog