ഇനി ഇതുപോലെ പുതിയ രുചിയിൽ വത്തക്ക വെള്ളം ഒന്ന് ഉണ്ടാക്കി നോക്കൂ.. വത്തക്ക ജ്യൂസ് കുടിച്ചു കൊണ്ടേ ഇരിക്കും.!! | Watermelon iftar Drink Recipe

ചൂടുകാലത്ത് വളരെ നല്ലൊരു ദാഹശമനിയാണ് തണ്ണിമത്തൻ, തണ്ണിമത്തൻ കൊണ്ടുള്ള ഉള്ള രുചികരമായ ഒരു റെസിപ്പി ആണ് പറയാൻ പോകുന്നത്. വീട്ടിൽ സന്ദർശകർ വരുമ്പോൾ ഉൾപ്പെടെ നമുക്ക് ഈ പാനിയം വിളമ്പാൻ കഴിയും. ഈ റെസിപ്പി തണ്ണിമത്തൻ തോടിൽ തന്നെയാണ് വിരുന്നുകാർ നൽകുന്നതെങ്ങനെ കൂടുതൽ ആകർഷകമാകും.ഇത് ഉണ്ടാക്കാൻ നല്ലപോലെ

പഴുത്തതും നല്ല കളർ ഉള്ളതും മധുരമുള്ളതുമായ തണ്ണി മത്തൻ തിരെഞ്ഞെടുക്കുക. തണ്ണിമത്തൻ ചെറുതായി സ്പൂൺ ഉപയോഗിച്ച് കോരിയെടുത്ത ഒരു ബൗളിലേക്ക് മാറ്റുക . ശേഷം സ്പൂൺ ഉപയോഗിച്ച് തന്നെ നന്നായി ഉടയ്ക്കുക. വലിയ കഷണങ്ങളായി തണ്ണിമത്തൻ ഇടുന്നതിലും രുചി നന്നായി കുത്തിയുടച്ച്‌ ചാലിച്ച് ഇടുന്നതാണ്. അതുപോലെ തന്നെ തണ്ണി മത്തൻ കുരു ഒരുപാട് ഇടാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്

കുടിക്കുമ്പോൾ വളരെ അരോചകമായി തോന്നാം. കുത്തിയുട ക്കുമ്പോൾ തന്നെ ആവശ്യത്തിനു വെള്ളം കൂടുന്നതിനാൽ കൂടുതലായി വെള്ളം ചേർക്കരുത്. മധുരത്തിനായി പഞ്ചസാരയോ മറ്റുള്ള സാധനങ്ങൾ ചേർക്കേണ്ട . ഇനി മറ്റൊരു ബൗളിലേക്ക് നല്ല കട്ടിയുള്ള 2 കപ്പ് തേങ്ങ പാൽ എടുക്കുക. ശേഷം അതിലേക്ക് അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. മധുരം കൂടുതൽ ആവശ്യമുള്ളവർ കണ്ടൻസ്ഡ് മിൽക്ക് അളവ് കൂട്ടുക .
ഇത് നന്നായി മിക്സ് ചെയ്തതിനു ശേഷം തണ്ണിമത്തനി ലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കുക. സാധാ കവർ പാൽ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.ഇനി അൽപ നേരം തണുക്കാൻ വെച്ചതിനുശേഷം സെർവ് ചെയ്യുക യാണെങ്കിൽ അതീവ രുചികരം ആയിരിക്കും. സംശയങ്ങൾ ഉള്ളവർ വീഡിയോ മുഴുവനായും കാണുക. Watermelon iftar Drink Recipe. Video Credits : Ayesha’s Kitchen