ഇനി വാട്ടർ ടാങ്ക് വൃത്തിയാക്കാൻ എന്തെളുപ്പം.!! ടാങ്കിലെ അഴുക്കെല്ലാം ഒറ്റയ്ക്ക് തന്നെ സുഖമായി ക്ലീൻ ചെയ്യാൻ കഴിയും ഇങ്ങനെ ചെയ്‌താൽ.!! | Water Tank Cleaning Tips

Water tank cleaning tips Malayalam : വാട്ടർ ടാങ്ക് വൃത്തിയാക്കുക എന്നത് വളരെ ശ്രമകരമായ പണിയാണ്. ടാങ്കിൽ ഇറങ്ങാതെ ബ്രഷ് ഒന്നും ഉപയോഗിക്കാതെ എങ്ങനെ ടാങ്ക് വൃത്തിയാക്കാം എന്നതാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. ആരുടെയും സഹായമില്ലാതെ തന്നെ എത്ര അഴുക്കുള്ള ടാങ്ക് വേണമെങ്കിലും നമുക്ക് ഇങ്ങനെ വൃത്തിയാക്കി എടുക്കാൻ കഴിയും.

ഇതിന് നമ്മുടെ എല്ലാം വീട്ടിൽ ഉള്ള ചോർപ്പ അഥവാ വച്ചുകുറ്റി ആണ് വേണ്ടത്. ഒപ്പം ഒരു ഹോസും. ആദ്യം തന്നെ ഹോസ് വീഡിയോയിൽ കാണുന്നത് പോലെ ഒരേ അളവിൽ രണ്ടായി മടക്കുക. ഈ ഹോസിന്റെ ഒരു ഭാഗത്ത് ചോർപ്പ നല്ലത് പോലെ അമർത്തി വയ്ക്കണം. ഈ ചോർപ്പയിലൂടെ വെള്ളമൊഴിച്ചു കൊണ്ട് ആ ഹോസ് നിറയ്ക്കണം. എന്നിട്ട് വച്ചുകുറ്റി ഇല്ലാത്ത ഭാഗം തള്ളവിരൽ കൊണ്ട് അടച്ചു പിടിച്ചതിനു ശേഷം വച്ചുകുറ്റി ഉള്ള ഭാഗം ടാങ്കിലേക്ക് ഇറക്കുക.

വച്ചുകുറ്റിയിലെ വെള്ളത്തിന്റെ പ്രഷർ കാരണം ടാങ്കിലെ അഴുക്ക് മുഴുവൻ പുറത്തേക്ക് വരും.ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഇനി മുതൽ പുറത്തുള്ള ആരെയെങ്കിലും പണിക്ക് വിളിച്ച് കൂലി കൊടുക്കേണ്ട ആവശ്യമേ ഇല്ല. അതു മാത്രമല്ല നിങ്ങൾ തന്നെയാണ് ചെയ്യുന്നതെങ്കിൽ കൂടിയും എപ്പോഴത്തെയും പോലെ ഒരു ദിവസം മുഴുവനായി ഇതിനു വേണ്ടി കളയുകയും വേണ്ട.

നിങ്ങളുടെ കുട്ടികളെ ഇനി ടാങ്കിലേക്ക് ഇറങ്ങാൻ വേണ്ടി ആശ്രയിക്കേണ്ട ആവശ്യവും നിങ്ങൾക്കുള്ള. അപ്പോൾ വീഡിയോ മുഴുവനും വിശദമായി കണ്ടതിനു ശേഷം ഒരു പൈസ പോലും ചിലവില്ലാതെ വീട്ടിലെ സ്ത്രീകൾക്ക് പോലും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ വിദ്യ ഒന്നു പരീക്ഷിച്ച് നോക്കുമല്ലോ.Resmees Curry World

5/5 - (1 vote)