
കല്ലിൽ വെച്ചു ഉരക്കണ്ട! ഇനി വാഷിംഗ് മെഷീൻ വെച്ചു തന്നെ എത്ര അഴുക്കുള്ള തുണിയും വൃത്തിയാക്കാം.!! | Washing Machine Tips
Washing Machine Tips in Malayalam : വീട് വൃത്തിയായി സൂക്ഷിക്കുക എന്നത്, മിക്ക വീട്ടമ്മമാർക്കും തലവേദന സൃഷ്ടിക്കുന്ന കാര്യം തന്നെയായിരിക്കും. ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ എത്ര അലങ്കോലമായി കിടക്കുന്ന വീടും നിമിഷങ്ങൾക്കുള്ളിൽ അടുക്കും ചിട്ടയും ഉള്ളതാക്കി മാറ്റാനായി സാധിക്കും. അത്തരം ചില ട്രിക്കുകൾ മനസ്സിലാക്കാം. ഇന്ന് എല്ലാ വീടുകളിലും ഇലക്ട്രോണിക് ഉപകരണങ്ങൾ നിരവധി ഉണ്ടായിരിക്കും.
ഇത്തരം ഉപകരണങ്ങളുടെ ചാർജറുകൾ, വയറുകൾ എന്നിവയെല്ലാം എളുപ്പത്തിൽ ലഭിക്കാനായി ഒരു ചെറിയ കാർഡ് ബോർഡ് ബോക്സ് അല്ലെങ്കിൽ, ഒരു ചെറിയ ബാസ്ക്കറ്റ് എടുത്ത് ഓരോന്നായി മടക്കി ഓരോ റബ്ബർ ബാൻഡ് ഇട്ട് അറേഞ്ച് ചെയ്ത് കൊടുക്കാവുന്നതാണ്. ഓരോ ചാർജറും എളുപ്പത്തിൽ ലഭിക്കാൻ ഈ ഒരു വഴി തീർച്ചയായും ഉപകാരപ്പെടും. ഹാൻഡ് ബാഗുകൾ, കുട്ടികളുടെ സ്കൂൾ ബാഗ് എന്നിവയിൽ ഉണ്ടാകുന്ന മഷിക്കറ കളയുന്നതിനായി ശരീരത്തിൽ അടിക്കുന്ന പെർഫ്യൂം

അല്പം അടിച്ചു കൊടുത്ത ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചാൽ മതി. ഇങ്ങനെ ചെയ്താൽ യാതൊരു പ്രശ്നവും കൂടാതെ തന്നെ ബാഗിന് പുറത്തെ മഷിക്കറ വളരെ എളുപ്പത്തിൽ കളയാനായി സാധിക്കും. നാരങ്ങ വാങ്ങി ഉണങ്ങിപ്പോകുന്നത് തടയാനായി നാരങ്ങയുടെ നീര് ഒരു പാത്രത്തിൽ എടുത്ത് സൂക്ഷിച്ചാൽ മതി. അതിനായി നാരങ്ങയുടെ പുറത്ത് ഒരു ചെറിയ ഹോളിട്ട് കൊടുത്താൽ വളരെ എളുപ്പത്തിൽ നീര് മുഴുവനായും ഊറ്റി എടുക്കാനായി സാധിക്കും.
കാലങ്ങളായി വെള്ളത്തിന്റെ ബോട്ടിലിൽ പിടിച്ചിരിക്കുന്ന കറ കളയാനായി അല്പം വെള്ളം ഏതെങ്കിലും ഒരു സോപ്പ് ലിക്വിഡ്, അല്പം വിനാഗിരി എന്നിവ ചേർത്ത് നല്ലതുപോലെ കുലുക്കി കഴുകി കളഞ്ഞാൽ മതി. മീൻ, ഇറച്ചി എന്നിവ കിച്ചൻ സിങ്കിൽ ക്ലീൻ ചെയ്താൽ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി പാത്രങ്ങളെല്ലാം കഴുകി മാറ്റിവെച്ച ശേഷം അല്പം ടാൽക്കൺ പൗഡർ സിങ്കിൽ ഇട്ട് കൊടുത്താൽ മതി. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.. Video credit : Ramshi’s tips book