ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ.? അറിയാം സമ്പൂർണ്ണ വിഷുഫലം 2022 | Vishu Phalam 2022

Vishu Phalam 2022 : 2022 ഏപ്രിൽ മാസം പതിനഞ്ചാം തീയതി മേടമാസം രണ്ടാം തീയതിയാണ് ഇത്തവണ വിഷു വരുന്നത്. അതായത് വെള്ളിയാഴ്ച ഉത്രം നക്ഷത്രത്തിലാണ് വിഷു. വിഷുഫലം സാധാരണയായി ഒരു വർഷത്തെ ഒന്നാകെയുള്ള ഫലം എന്ന രീതിയിലാണ് ആണ് കരുതപ്പെടുന്നത്. സൂര്യൻ ഭൂമിയ്ക്ക് നേർ രാശിയിൽ വരുന്ന അവസ്ഥയാണ് മേടവിഷു. നമുക്ക് വിഷു രണ്ടുതരമുണ്ട്. തുലാ വിഷു, മേട വിഷു.ഇതിൽ മേട വിഷു ആണ്

നമുക്ക് പ്രധാനം. അതായത് രാശിചക്രത്തിലെ പ്രഥമ രാശിയായി പറയപ്പെടുന്നത് മേടം രാശിയാണ്. മേടം രാശിയിൽ വരുന്ന ഫലങ്ങൾ എല്ലാവരിലും കുറച്ച് കൂടുതലായി സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് ജ്യോതി ഷശാസ്ത്രം പറയുന്നു. അതുകൊണ്ടാണ് എല്ലാ ജ്യോതിഷികളും വിഷു ശാസ്ത്രത്തിന് അല്പം പ്രാധാന്യം കൂടുതൽ നൽകുന്നത്. എല്ലാ വർഷവും മേടമാസം ഒന്നാം തിയ്യതിയാണ് വിഷു വരുന്നത്. അതായത് കണക്കനുസരിച്ച്

കൊല്ലവർഷം 1197 മേടം 1 വ്യാഴാഴ്ച. അതായത് ഏപ്രിൽ 14 ന് പൂരം നക്ഷത്രത്തിൽ ആണ് വരേണ്ടത്. എന്നാലിത്തവണ കുറച്ചു പ്രത്യേകതകളുണ്ട്. മേടം രണ്ടിനാണ് ഇത്തവണ വിഷു വന്നിരിക്കുന്നത്. അതിന് കാരണം ഏപ്രിൽ 14 പൂരം നക്ഷത്രത്തിൽ സംക്രമണം വരുന്നത് ആണ്. മീനം രാശിയിൽ നിന്ന് ആദിത്യൻ മേടം രാശിയിലേക്ക് വരുന്നത് രാവിലെയാണ്. അതായത് രാവിലെ 8 41 മേട സംക്രമണം വരുന്നു. ഉദയത്തിനു

മുൻപ് സംക്രമണം വന്നെങ്കിൽ മാത്രമേ അത് വിഷു ആയി കണക്കാക്കാൻ സാധിക്കൂ. ഇത്തവണ സംക്രമണം ഉദയത്തിനു ശേഷം ആയതിനാലാണ് വിഷു മേടം രണ്ടിന് ഇത്തവണ കണക്കാക്കുന്നത്. ഇനി ഇത്തവണത്തെ വിഷു ഫലത്തിന്റെ കൂടുതൽ വിവരങ്ങൾ സമ്പൂർണ്ണ വിഷുഫലം എന്ന താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ നിന്ന് കാണാം.Vishu Phalam 2022.. Video Credits : Asia Live TV