പച്ചക്കറികളിലെ വിഷം കളയാൻ ഉപ്പും, മഞ്ഞൾ പൊടിയും, വിനാഗിരിയൊന്നും വേണ്ടാ; ഇതുണ്ടെങ്കിൽ 100% വിഷം പോകും.!!

പച്ചക്കറികളിലെ വിഷാംശം മലയാളികളുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളതു മാത്രമല്ല ജൈവ പച്ചക്കറികളെന്ന ലേബലില്‍ വിപണിയിലെത്തുന്നവയില്‍ പോലും കീടനാശിനികളുടെ കാര്യത്തില്‍ കുറവൊന്നുമില്ലെന്നും നമ്മള്‍ കണ്ടു മനസ്സിലാക്കിയതാണ്. പുറത്തു നിന്ന് വാങ്ങുന്ന പച്ചക്കറികളിൽ വിഷഅംശത്തിൻ്റെ അളവ് കൂടുതലാണ്. ഇത്തരത്തിൽ ഉള്ള

പച്ചക്കറികളിലെ വിഷം കളയാൻ ഇനി ഉപ്പും വേണ്ട മഞ്ഞപൊടിയും വേണ്ട. പകരം ഇത് ഒന്നു മതി പച്ചക്കറി വൃത്തിയാകാൻ. പുറത്തു നിന്ന് വാങ്ങുന്ന പച്ചക്കറി ആദ്യം വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കാം. പച്ചക്കറികളും പഴങ്ങളും പൈപ്പ് വെള്ളത്തില്‍ നന്നായി ഉരച്ച് വേണം കഴുകി എടുക്കാൻ. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍ ഇതുപകരിക്കും. കഴുകുമ്പോൾ

ഓരോന്നോരോന്നായി വേണം എടുത്ത് കഴുകാൻ. മൂന്ന് നാലു തവണ കഴുകിയതിനു ശേഷം നല്ല വെള്ളം എടുത്ത് ഇതിലേക്ക് പച്ചക്കറി ഇട്ടു വയ്ക്കാം. ഇതിലേക്ക് ഒരു സ്പൂൺ സോഡാപ്പൊടിയും കൂടെ ചേർത്ത് ഒരു മണിക്കൂർ നേരം പച്ചക്കറി വെക്കുക. ഈ സമയത്ത് പച്ചക്കറിയിൽ ഉള്ള വിഷത്തിൻ്റെ അംശം എല്ലാം പോകും. ഒരു മണിക്കൂർ സോഡാപ്പൊടി മുക്കിവെച്ച് പച്ചക്കറി ഒരു തവണ കൂടി നന്നായി കഴുകിയതിനു

ശേഷം ഉപയോഗിക്കാം. കട്ടിയേറിയ തൊലിയുള്ള പച്ചക്കറികള്‍ ആണെങ്കിൽ തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ധാന്യങ്ങള്‍ ആണെങ്കിൽ അത് ഒന്ന് ആവി കയറ്റിയശേഷം മാത്രം ഉപയോഗിക്കുക. കീടനാശിനിയില്‍ നിന്നും രക്ഷനേടാന്‍ സ്വന്തമായൊരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കുകയാണ് മികച്ച പോംവഴി. വീഡിയോ കണ്ടു നോക്കൂ.. Video credit: Malus tailoring class in Sharjah