വെളുത്തുളളി മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ.. അപ്പോൾ കാണാം മാജിക്! വെളുത്തുളളി വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ.. | Garlic Recipe

വെളുത്തുള്ളി കൊണ്ട് ഉണ്ടാക്കാവുന്ന വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ചമ്മന്തിയുടെ റെസിപ്പി നോക്കാം. അതിനായിട്ട് ഒരു മിക്സിയുടെ ജാർ എടുത്തിട്ട് അതിലേക്ക് കാൽകപ്പ് വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ശേഷം വെളുത്തുള്ളി എടുത്തതിന് മൂന്നിലൊരു ഭാഗത്തോളം അളവിൽ ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ഒരു ശകലം വാളൻപുളി കൂടി ഇട്ടു

കൊടുക്കുക. പുളി ഒന്ന് സോഫ്റ്റായിട്ട് ഇട്ടുകൊടുക്കുക യാണെങ്കിൽ കുതിർന്ന കഴിയുമ്പോൾ പെട്ടെന്ന് കരഞ്ഞു കിട്ടുന്നതാണ്. ശേഷം അതിലേക്ക് രണ്ട് പച്ചമുളക് കൂടി ചേർത്തു കൊടുക്കുക. പച്ചമുളകിന് പകരം കാന്താരി മുളക് അല്ലെങ്കിൽ ഉണക്കമുളക് ചുട്ടോതോ ഉണ്ടെങ്കിൽ അത് ചേർത്തു കൊടുത്താൽ മതിയാകും. ശേഷം അതിലേക്ക് ഒരു കുഞ്ഞു കഷണം ഇഞ്ചി കൂടെ ചേർത്ത് കഴിഞ്ഞ്

ആവശ്യത്തിന് ഉപ്പും ഇട്ട് ഒന്ന് കറക്കി എടുക്കുക. മിക്സിയിൽ ഒന്ന് കറക്കി എടുക്കുമ്പോൾ അധികം അരഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചെറുതായി ക്രഷ് ചെയ്ത് എടുക്കുകയാണ് വേണ്ടത്. അരകല്ലിൽ വച്ച് ഇടിച്ച് എടുത്താലും മതിയാകും. അവസാനമായി വെളുത്തുള്ളിയുടെ ആ ഒരു ചുവ മാറാനും നല്ലൊരു ടേസ്റ്റ് കിട്ടാനും കുറച്ച് വെളിച്ചെണ്ണ മുകളിൽ തൂകി കൊടുക്കുക. ഇതിനായി

വെളിച്ചെണ്ണ മാത്രമേ എടുക്കാവൂ വേറെ എണ്ണ ഒന്നും ഉപയോഗിക്കാൻ പാടുള്ളതല്ല. വെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് എടുത്ത് വിളമ്പാവുന്നതാണ്. ഇത് തീർച്ചയായും എല്ലാവരും അവരുടെ വീടുകൾ ട്രൈ ചെയ്യണം കാരണം വളരെ വ്യത്യസ്തമായ നല്ല ടേസ്റ്റ് ആയിട്ടുള്ള ഒരു ചമ്മന്തി ആണിത്. Video Credits : ഉമ്മച്ചിന്റെ അടുക്കള by shereena