അറിയാമോ വെളുത്തുള്ളിയും തേനും ചേർത്താൽ സംഭവിക്കുന്ന ആരോഗ്യ മായാജാലം എന്തെന്ന്.. എങ്ങനെ എന്ന് ശ്രദ്ധയോടെ നോക്കാം.. | Benefits Of Garlic & Honey

വെളുത്തുള്ളി തേനും ചേർന്ന ഭക്ഷണത്തിന് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ആരോഗ്യ സംരക്ഷണത്തിനായി ആയുർവേദത്തിലെ പല മരുന്നുകളിലും ഇവ ഉപയോഗിക്കുകയും ചെയ്യുന്നു എങ്കിലും  വെളുത്തുള്ളിയും തേനും ദൈനം ദിന  ആഹാരത്തിൻ്റെ ഭാഗമായി ഉൾപെടുത്തുവാൻ കഴിയുമോ എങ്കിൽ അതുകൊണ്ട് ഉള്ള  ഗുണങ്ങൾ എന്തൊക്കെ എന്ന് അറിഞ്ഞിരിക്കണം. രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുന്നതിനോടൊപ്പം

തന്നെ ഹൃദ്രോഗവും അകറ്റി നിർത്തനുള്ള കഴിവും വെളുത്തുള്ളിക്ക് ഉണ്ട്. പനി ജലദോഷം എന്നിവയ്ക്കുള്ള ഔഷധമായും വെളുത്തുള്ളി ഉപയോഗിച്ചു വരുന്നു. പോഷകങ്ങളും വിറ്റാമിനുകളും നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു. മഗ്നീഷ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി സിക്സ്,  സെലേനിയം ചെറിയ അളവിൽ കാൽസ്യം, കോപ്പർ, പൊട്ടാസ്യം, വിറ്റാമിൻ ബീ വൺ എന്നിവയും വെളുത്തുള്ളിയിൽ കാണപ്പെടുന്നു. വെളുത്തുള്ളിക്ക്

രോഗങ്ങളോട് ചെറുത്തു നിൽക്കാനുള്ള കഴിവ് 1858 ൽ ലൂയിപാസ്റ്റർ കണ്ടെത്തിയിരുന്നു. 1500 ബി സി യോടെ  വെളുത്തുള്ളിയുടെ 22 അധികം വ്യത്യസ്ത ഗുണങ്ങൾ ഈജിപ്ഷ്യൻ ജനങ്ങൾ കണ്ടെത്തിയി രുന്നു. ചുരുക്കം ചിലരിൽ  ഈ രോഗ ശമന ഗുണങ്ങളെപ്പറ്റി എതിർപ്പുണ്ടെങ്കിലും ഗ്രൂപ്പുകളിൽ  നടത്തിയ പഠനങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും വെളുത്തുള്ളിക്ക് വിശേഷമായ ഗുണങ്ങൾ ഉള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. തേനിന്റെ ഗുണങ്ങൾ

നമുക്കൊക്കെ അറിയാവുന്നതാണ്. തേനിലടങ്ങിയിരിക്കുന്ന ഫ്ലെമിനോയിടുകളും ആന്റി ഓക്സൈഡുകളും ക്യാൻസർ ഹൃദ്രോഗം എന്നിവ തടയാൻ സഹായിക്കുന്നു. ആമാശയ രോഗങ്ങളെയും വൈറ്റിലും കുടലിലും ഉണ്ടാകുന്ന വ്രണങ്ങളും തടയാൻ സഹായിക്കുന്നുണ്ട്. രോഗ പ്രതി രോധശേഷി പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് തേൻ. ശരീരത്തിലെ ഗ്ലൈക്കോജൻ അളവ് കുറച്ച് ഊർജ്ജം പ്രധാനം ചെയ്യാൻ തേനിന് സാധ്യമാണ്.