എന്റെ ഈശ്വരാ! ഈ സൂത്രപ്പണികൾ വീട്ടമ്മമാർ ഇതുവരെ അറിയാതെ പോയല്ലോ? വേഗം ഇതൊന്നു കാണു..

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് ഒത്തിരി ഉപകാരപ്പെടുന്ന കുറച്ചു വെളുത്തുള്ളി ടിപ്പുകളെ കുറിച്ചാണ്. ഒരുപക്ഷെ നിങ്ങൾക്ക് അറിയുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം. എന്നാലും പലർക്കും ഇതൊക്കെ പുതിയ അറിവ് ആകാനാണ് സാധ്യത. അപ്പോൾ എന്തൊക്കെയാണ് അടിപൊളി ടിപ്പുകൾ എന്ന് നോക്കിയാലോ.?

പാചകത്തിൽ ഒഴിച്ചുകൂടാകാത്ത ഒന്നാണ് വെളുത്തുള്ളി. മിക്ക കറികളിലും മറ്റും വെളുത്തുള്ളി ഉണ്ടാകും. ഈ വെളുത്തുള്ളിയുടെ തോല് കളയുക എന്നത് പലർക്കും വളരെയേറെ ബുദ്ധിമുട്ടും പ്രയാസവുമേറിയതാണ്. വളരെ എളുപ്പത്തിൽ എങ്ങിനെയാണ് വെളുത്തിള്ളിയുടെ തോല് കളയുവാൻ പറ്റുക എന്നതാണ് നമ്മൾ പറയാൻ പോകുന്നത്.

മൂന്ന് രീതിയിലാണ് നമ്മൾ ഇവിടെ വെളുത്തുള്ളിയുടെ തോല് വളരെ എളുപ്പത്തിൽ തന്നെ കളയുവാൻ പോകുന്നത്. ആദ്യത്തെ ടിപ്പ് എങ്ങിനെയാണെന്ന് വെച്ചാൽ വെളുത്തുള്ളിയുടെ അല്ലികൾ അടർത്തിയെടുത്ത ശേഷം ഒരു മുറത്തിലോ മറ്റോ ഇടുക. എന്നിട്ട് ഇത് നല്ല വെയിലത്തു ഒരു അരമണിക്കൂർ വെക്കുക. അതിനുശേഷം നമുക്ക് ഈസിയായി വെളുത്തുള്ളിയുടെ തോല് കളയാവുന്നതാണ്.

മറ്റൊരു ടിപ്പ് എങ്ങിനെയാണെന്ന് വെച്ചാൽ വെളുത്തുള്ളിയുടെ അല്ലികൾ അടർത്തിയെടുത്ത ശേഷം ഒരു ചൂടായ പാനിലേക്കിട്ട് നല്ലപോലെ ചൂടാക്കി ൨ മിനിറ്റ് ഇളക്കികൊടുത്താൽ മതി. ബാക്കി വരുന്ന വെളുത്തുള്ളി ടിപ്പുകൾ ഏതൊക്കെയെന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. Video credit: E&E Kitchen