ഇതാണ് മക്കളെ സോഫ്റ്റ് വട്ടയപ്പം! അരി കുതിർത്ത് അരയ്ക്കാതെ പഞ്ഞി പോലൊരു വട്ടയപ്പം.!! | Vattayappam with Riceflour

നാലുമണി പലഹാരം ആയും പ്രഭാതഭക്ഷണം ആയും ഒക്കെ അധികവും വീടുകളിൽ ഉണ്ടാക്കി വരുന്ന ഒന്നാണ് വട്ടയപ്പം. എന്നാൽ പലപ്പോഴും പച്ചരി കുതിർത്തും പാവ് കാച്ചിയും ഒക്കെയാണ് വട്ടയപ്പം ഉണ്ടാക്കാറ്. ഈ രണ്ടു രീതിയും ഇല്ലാതെതന്നെ എങ്ങനെ നല്ല സ്മൂത് ആയ വട്ടയപ്പം തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിന് ആദ്യം തന്നെ ചെയ്യേണ്ടത്

അരിപ്പൊടി ഒരു മിക്സിയുടെ ജാറിലേക്ക് എടുക്കുകയാണ്. അരിപ്പൊടി ആണ് എടുക്കേണ്ടത്.പുട്ട് പൊടിയും മറ്റും എടുക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ, കാൽ കപ്പ് വെളുത്ത അവിൽ കുതിർത്ത് കഴുകി എടുത്തത്, അല്പം ഈസ്റ്റ്, പഞ്ചസാര എന്നിവ ചേർത്തു കൊടുക്കാം.അവിൽ എടുക്കുമ്പോൾ വെളുത്തത് തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധി ക്കേണ്ടതാണ്. അല്ലാത്തപക്ഷം വട്ടയപ്പത്തിന്

നിറംമാറി പോകുന്നതിന് അത് കാരണമായേക്കാം.അവിലിന് പകരം ചോർ ചേർത്ത് കൊടുക്കുന്നതും ഉത്തമമാണ്. നാലുമണി പലഹാരത്തിന് ആണ് എടുക്കുന്നത് എങ്കിൽ അതിന് അനുസരിച്ചുവേണം പഞ്ചസാര ചേർത്തു കൊടുക്കുവാൻ. കറിയുടെയും മറ്റു കൂടെ കഴിക്കാനാണ് വട്ടയപ്പം ഉണ്ടാക്കുന്നത് എങ്കിൽ മധുരം അത്ര വേണ്ടതില്ല. കാലാവധി തീരാത്ത ഈസ്റ്റ് തന്നെ വേണം ഇതിലേക്ക് ചേർത്തു കൊടുക്കുവാൻ. എങ്കിൽ

മാത്രമേ മാവ് നന്നായി പുളിച്ചു പൊങ്ങുകയും വട്ടയപ്പം നല്ലരീതിയിൽ ലഭിക്കുകയും ചെയ്യുകയുള്ളൂ. അതിനുശേഷം ഇതിൻറെ മധുരം ഒന്ന് ബാലൻസ് ചെയ്യുന്നതിനായി കാൽ ടീസ്പൂൺ ഉപ്പും ഒരു മണത്തിനും രുചിക്കും വേണ്ടി അല്പം ഏലയ്ക്ക പൊടിച്ചതും ചേർത്ത് കൊടുക്കാം. ബാക്കി വിശേഷങ്ങൾ വീഡിയോയിൽ നിന്നും കാണാം. Video Credits : Recipes @ 3minutes