പപ്പടം ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. പപ്പടം ഉണ്ടെങ്കിൽ ഊണിനു ഇതൊന്നു ഉണ്ടാക്കി നോക്കൂ.. അപാര രുചിയാണ്.!! | Variety Side dish with pappadam

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ചോറിന്റെ കൂടെ കഴിക്കാവുന്ന പപ്പടം കൊണ്ട് ഉണ്ടാക്കി എടുക്കുന്ന ഒരു അടിപൊളി സൈഡ് ഡിഷ് ആണ്. കുറച്ചു വെറൈറ്റി ആയിട്ടാണ് നമ്മൾ ഈ പപ്പടം കൊണ്ടുള്ള റെസിപ്പി ഉണ്ടാക്കുന്നത്. രാവിലെ ഉണ്ടാക്കി കഴിഞ്ഞാലും ഉച്ചവരെ അതിന്റെ ടേസ്റ്റോ ക്രിസ്പിനെസോ പോകുന്നതല്ല. അതിനായി ആദ്യം 8 – 10 പപ്പടം എടുക്കുക. ഇനി ഇത് നീളത്തിൽ ചെറുതായി കട്ട് ചെയ്തെടുക്കുക.

അടുത്തായി ഇത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക. അതിനുശേഷം കുറച്ചു ചെറിയ ഉള്ളി ഏകദേശം ഒരു 30 എണ്ണം എടുത്ത് ഒന്നു ചതച്ചെടുക്കുക. ഇനി ഇത് പപ്പടം വറുത്തെടുത്ത എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. എന്നിട്ട് കുറച്ചു ഉപ്പും കൂടി ചേർത്ത് ഒന്ന് വഴറ്റി എടുക്കുക. പിന്നീട് ഇതിലേക്ക് 1/4 tsp മഞ്ഞൾപൊടി ചേർത്ത് ഒന്നുകൂടി ഇളക്കി കൊടുക്കുക. അടുത്തതായി എരിവിന് വേണ്ടി കുറച്ചു വറ്റൽ മുളക് ചതച്ചത് 1 tbsp,

കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. അതിനുശേഷം ഇതിലേക്ക് വറുത്തെടുത്ത പപ്പടം ചേർത്ത് കൊടുക്കാം. ഇനി നല്ലപോലെ ശ്രദ്ധിച്ച് മസാലയും പപ്പടവും കൂടി ഇളക്കി കൊടുക്കുക. പപ്പടം പൊടിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. നല്ലപോലെ മിക്സ് ചെയ്തെടുത്താൽ ടേസ്റ്റിയായ പപ്പടം കൊണ്ടുള്ള വെറൈറ്റി വറവ് അല്ലെങ്കിൽ പപ്പടം കൊണ്ടുള്ള

തോരൻ ഇവിടെ റെഡിയായിട്ടുണ്ട്. പ്രത്യേകിച്ച് കറിയൊന്നും ഇല്ലെങ്കിലും ചോറിനു കൂടെ കഴിക്കാവുന്ന അടിപൊളി വിഭവം തന്നെയാണ് ഇത്. എങ്ങിനെയാണ് ഇത് തയ്യാറാകുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. Variety Side dish with pappadam. Video credit : Ruchikaram