വീട്ടുജോലികൾ ഇനിയെന്തെളുപ്പം.!! പഴയ ചാർജർ കളയല്ലേ.. ഡ്രസ്സ് അയേൺ ചെയ്യാൻ ഇനി കരണ്ട് വേണ്ട.!! | Useful Tricks & Tips Kitchen Hacks
Useful Tricks & Tips Kitchen Hacks Malayalam : മിക്ക വീട്ടമ്മമാരുടെയും പരാതി എത്ര നേരം പണിയെടുത്താലും വീട്ടുജോലികൾ ഒതുങ്ങുന്നില്ല എന്നതായിരിക്കും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം.കൂർക്ക,ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികൾ ഉപയോഗിച്ച് രാവിലെ കറികളോ മറ്റോ ഉണ്ടാക്കണമെങ്കിൽ കഷ്ണം തലേദിവസം രാത്രി തന്നെ മുറിച്ച് ഒരു പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്.
അതുപോലെ മുട്ടയുടെ മഞ്ഞ പൊട്ടാതെ കറക്റ്റ് ആയി നടുഭാഗം മുറിച്ചെടുക്കാൻ ഒരു നൂൽ ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കാവുന്നതാണ്.പയർ അരിയുന്നത് എളുപ്പമാക്കാനായി നല്ലതുപോലെ കഴുകിയ ശേഷം നടുഭാഗത്ത് റബ്ബർബാൻഡ് ഇട്ട് കെട്ടായി തന്നെ ഒരുമിച്ച് മുറിച്ച് എടുക്കാവുന്നതാണ്. തിളപ്പിച്ച് വെച്ച പാൽ കേടായി പോകാതിരിക്കാൻ ഒരു വലിയ പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് അതിലേക്ക് പാൽ ഇറക്കി മുകളിൽ ഒരു തുണി ഉപയോഗിച്ച് കവർ ചെയ്ത് കൊടുത്താൽ മതി.

ഒരുപാട് നാരങ്ങ വാങ്ങുന്ന സമയത്ത് അത് ഉണങ്ങി പോകാതിരിക്കാൻ ഒരു പാത്രത്തിൽ എടുത്ത് സൂക്ഷിക്കാവുന്നതാണ്. അതല്ലെങ്കിൽ നാരങ്ങ ന്യൂസ് പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കുകയാണെങ്കിലും പെട്ടെന്ന് കേടായി പോകില്ല. വയർ പൊട്ടി കേടാകാറായ ചാർജർ ശരിയാക്കാനായി അറ്റത്ത് ഒരു ചെറിയ സ്പ്രിംഗ് ചുറ്റിക്കൊടുത്ത് അതിനു മുകളിൽ കറുത്ത നിറത്തിലുള്ള ടെയ്പ് ഒട്ടിച്ചു കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ചാർജറിന്റെ പൊട്ടൽ മനസ്സിലാവുകയുമില്ല,
അത് എളുപ്പത്തിൽ ഉപയോഗിക്കുകയും ചെയ്യാം. വീട്ടിൽ കറണ്ടില്ലാത്ത സമയത്ത് തുണികൾ അയേൺ ചെയ്യുന്നതിനായി ഒരു കുക്കറിൽ വെള്ളം നല്ലതുപോലെ വിസിൽ ഇട്ട് ചൂടാക്കുക. ശേഷം അത് ഉപയോഗിച്ച് തുണി അയേൺ ചെയ്ത് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ സാധാരണ അയേ ൺ ചെയ്യുന്ന രീതിയിൽ തന്നെ തുണികൾ ഇസ്തിരിയിട്ട് എടുക്കാൻ സാധിക്കും. ഇത്തരം ട്രിക്കുകൾ ഉപയോഗിക്കുകയാണെങ്കിൽ വീട്ടുജോലികൾ ഒരു പരിധി വരെ എളുപ്പമാക്കാനായി സാധിക്കും.Video credit : SajuS TastelanD