ഈ സൂത്രങ്ങൾ അറിഞ്ഞാൽ അടുക്കളയിലെ റാണിയാകാം.. വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട ചില അടുക്കള സൂത്രങ്ങൾ.!! | Useful kitchen tips
പച്ചക്കറിയും പാത്രവും വൃത്തിയാക്കുന്നതിനും പഴവർഗ്ഗങ്ങൾ കേടുകൂടാതെ വളരെ നാൾ വീട്ടിൽ സൂക്ഷി ക്കുന്നതിനും ഉള്ള എളുപ്പ വഴികൾ ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ആദ്യം തന്നെ ഉരുളക്കിഴങ്ങ് തൊലി കളയുന്നത് വളരെ എളുപ്പത്തിൽ എങ്ങനെ ചെയ്തെടുക്കാം എന്നാണ് നോക്കുന്നത്. സാധാരണഗതി യിൽ ഉരുളക്കിഴങ്ങുതൊലി കളയാനായി കുക്കറിൽ
ഒന്ന് വേവിച്ചശേഷം എടുക്കുകയാണ് പതിവ്. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട കാര്യമൊന്നുമില്ല. കത്തിയോ കുക്കറോ ഒന്നും ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഉരുളക്കിഴങ്ങിലെ തൊലി നീക്കം ചെയ്യാൻ കഴിയും. സോപ്പോ മറ്റോ ഉപയോഗി ക്കാത്ത ഒരു സ്ക്രബർ മാത്രമാണ് ഇതിനായി ആവശ്യം. ഒരു അല്പം വെള്ളമൊഴിച്ച് ശേഷം സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരുളക്കിഴങ്ങിന് പുറത്ത് ചുരണ്ടുകയാണെങ്കിൽ വളരെ
പെട്ടെന്ന് തന്നെ തൊലി നീക്കം ചെയ്യ പ്പെടുന്നത് കാണാൻ സാധിക്കും.കിഴക്കിന്റെ അംശം ഒന്നും പോകുന്നില്ല എന്നതും ഇതിൻറെ പ്രത്യേക തയാണ്. ഇനി അടുത്തതായി തക്കാളി വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കുന്ന തിനുള്ള മാർഗ്ഗത്തെ പറ്റിയാണ് പറയുന്നത്. തക്കാളി നന്നായി കഴുകിയ ശേഷം അതിൻറെ ഞെടുപ്പ് വരുന്ന ഭാഗത്ത് ഒരു സെല്ലോ ടേപ്പ് മുറിച്ച് പ്ലസ് ഷേപ്പിൽ ഒട്ടിച്ച് വയ്ക്കുക. അതിനുശേഷം ഇത്
താഴ്ഭാഗത്ത് വരത്തക്ക രീതിയിൽ പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക യാണെങ്കിൽ വളരെ നാൾ കേടുകൂടാതെ തന്നെ ഇരിക്കുന്നത് കാണാൻ കഴിയും. അച്ചാർ കുപ്പി ഏതൊക്കെ രീതിയിൽ കഴുകിയാലും അതിന്റെ മണം മാറുന്നില്ല എന്ന വിഷമം പറയുന്നവർക്കുള്ള ട്രിപ്പാണ് അടുത്തത്. അച്ചാറിന്റെ യാതൊരു മണവും ഇല്ലാതെ കുപ്പി നമുക്ക് ലഭിക്കും. Video Credits : Razi Nazi activities