ഈ ചെടി കണ്ടിട്ടുണ്ടോ.? തീർച്ചയായും അറിഞ്ഞിരിക്കണം ഇവയുടെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Uppila plant benefits in malayalam

വട്ട എന്ന സസ്യത്തെ പരിചയമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഉപ്പില, പൊടിയനില, വട്ടമരം, പൊടുവണ്ണി, പൊടിഞ്ഞി എന്നിങ്ങനെ പല പേരുകൾ ഈ സസ്യത്തിന് ഉണ്ട്. കേരളത്തിലെ വനങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തൊടികളിലും ഒക്കെ വ്യാപകമായി കാണുന്ന ഒരു വൃക്ഷമാണ് വട്ട അല്ലെങ്കിൽ ഉപ്പില.

ശ്രീലങ്കയിലും ഫിലിപ്പീൻസിലും ആൻഡമാനിലും ഒക്കെ ഈ വൃക്ഷം കാണുവാൻ സാധിക്കും. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും നാട്ടിൻപുറങ്ങളിലും ഒക്കെ ഇത് ധാരാളമായിട്ടുണ്ട്. ഇതിന്റെ ഫലങ്ങൾ ഗോളാകൃതിയിൽ കുലകൾ ആയിട്ടാണ് കാണപ്പെടുന്നത്. പൊതുവേ കാണപ്പെടുന്ന വട്ട മരങ്ങൾ ഏറ്റവും കൂടുതൽ ആയിട്ട് 12 മീറ്റർ വരെ ഉയരം വയ്ക്കാറുണ്ട്.

പാൽ പശയുള്ള ഇനങ്ങളിൽ പെട്ട വൃക്ഷമാണ് വട്ട. 20 മുതൽ 50 സെന്റീമീറ്റർ വരെ വലിപ്പം വയ്ക്കുന്ന വയാണ് വട്ടയുടെ ഇലകൾ. ഇലകൾ ഒന്നിടവിട്ട ആണ് വിന്യസിച്ചിട്ടുള്ളത്. വട്ടത്തിലുള്ള ഇലകൾ വട്ട യെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. ഈ സസ്യത്തിന് ഇലയുടെ ആകൃതി വട്ടത്തിൽ ആയതിനാലാണ് ഇതിനെ വട്ട എന്ന് വിളിക്കുന്നത്.

വട്ട യുടെ ഇലയിൽ 1.17 ശതമാനം ജലവും 1.3 ശതമാനം നൈട്രജനും .66% പൊട്ടാസ്യവും .18% ഫോസ്ഫറസും ഉണ്ട്. അതുകൊണ്ട് ഇത് വളം ആയിട്ടും മറ്റൊരുപാട് കാര്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. വട്ടയുടെ ഇലകൾ അപ്പം ചുടുന്നതിനും ഭക്ഷണം കഴിക്കാൻ ഒക്കെ ഉപയോഗിച്ചിരുന്നു. വട്ട മരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit: PK MEDIA – LIFE