ഉണക്ക മീനും തേങ്ങയും മിക്സി ജാറിൽ ഇട്ടു ഒന്ന് കറക്കിയാൽ കാണു മാജിക്‌! ഉണക്കമീൻ വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ.. | Unakkameen Recipe

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി യെ കുറിച്ച് നോക്കാം. സാധാരണയായി ഉണ്ടാക്കുന്നതിനേക്കാൾ വളരെ വ്യത്യസ്തമായ ഒരു റെസിപ്പി ആണ് ഇത്. ഇതിനായി വേണ്ടത് കുറച്ചു ഉണക്കമീൻ ആണെന്നുള്ളത് വളരെ രസകരമായ മറ്റൊരു ഘടകമാണ്. നമുക്ക് ലഭ്യമാകുന്ന ഏത് ഉണക്കമീനും എടുക്കാവുന്നതാണ്.

ഉണക്കമീൻ എടുത്ത് നല്ലപോലെ കഴുകിയതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് കൊടുക്കുക. ശേഷം വെള്ളം ഒഴിക്കാതെ തന്നെ ചെറുതായി ഒന്ന് കറക്കി എടുക്കുക. നല്ലപോലെ പൊടി ആയിട്ട് വേണം നമുക്ക് കിട്ടുവാൻ. ശേഷം മൂന്നു സവോളയും രണ്ട് പച്ചമുളകും കൂടി ഒന്ന് ചെറുതായിട്ട് ചോപ്പ് ചെയ്തെടുക്കുക. ശേഷം ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ചിട്ട് അതിലേക്ക് സവോളയും പച്ചമുളകും കൂടി ഇട്ട് വഴറ്റിയ ശേഷം

നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന മീനും കൂടി ചേർത്ത് നന്നായി ഇളക്കുക. അങ്ങനെ നല്ല ഫ്ലെയിമിൽ ഒരു ഗോൾഡൻ കളർ ആകുന്നതുവരെ ഒന്നു വഴറ്റിയെടുക്കുക. അടുത്തതായി ഫ്രൈ ചെയ്തതിനു ശേഷം ഒരു അരമുറി തേങ്ങ ചിരകിയത് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് സ്റ്റൗ ഓഫ് ചെയ്തു കഴിഞ്ഞ് രണ്ടു സ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് ഇളക്കി കൊടുക്കുക. തേങ്ങ ചേർക്കുന്നത് ഏറ്റവും അവസാനമായി ആയിരിക്കണം.

ആദ്യമേ ചേർത്താൽ തേങ്ങ കരിഞ്ഞു പോകും. നമുക്ക് വേണ്ടത് പച്ച തേങ്ങയുടെ ഫ്ലേവർ ആണ്. ചോറിന് കൂടെ ഒക്കെ കഴിക്കാൻ പറ്റിയ നല്ല ടേസ്റ്റ് ആയുള്ള കറി റെഡിയായി ഇരിക്കുകയാണ്. എല്ലാവരും അവരവരുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ. Video credit : E&E Kitchen