
തുളസിയില രാത്രി വെള്ളത്തിലിട്ട് രാവിലെ കുടിക്കൂ.. ദിവസവും രാവിലെ തുളസി വെള്ളം കുടിച്ചാൽ.!! | Tulsi Water Benefits
Tulsi Water Benefits Malayalam : ഔഷധഗുണങ്ങൾ ഏറെയുള്ള തുളസിയുടെ ആരോഗ്യഗുണങ്ങൾ അറിയേണ്ടേ. പല അസുഖങ്ങൾക്കും പ്രകൃതിദത്ത വൈദ്യം ആണ് തുളസിയില. അസുഖങ്ങൾക്കുള്ള മരുന്നു മാത്രമല്ല പല അസുഖങ്ങളും വരാതെ നമ്മളെ രക്ഷിക്കാൻ ഉള്ള കഴിവ് തുളസി ഉണ്ട്. തുളസിയില ഇട്ട വെള്ളം കുടിച്ചാൽ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ
എന്തൊക്കെയാണ് എന്ന് നോക്കിയാലോ.? ഒരു ഗ്ലാസ്സിലേക്ക് കുറച്ചു തുളസി ഇലകൾ ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കാം. തലേദിവസം രാത്രി ഇങ്ങനെ ചെയ്തു വച്ച് പിറ്റേദിവസം രാവിലെ തുളസിയില മാറ്റിയതിനു ശേഷം ഈ വെള്ളം കുടിക്കണം. തുളസിയില തിളപ്പിച്ച് വെള്ളം കുടിക്കുന്നതിനേക്കാൾ ഇരട്ടി ഫലം ഇതിൽ നിന്നും നമുക്ക് ലഭിക്കും.

ഇങ്ങനെ വെള്ളത്തിലിട്ടു വെക്കുമ്പോൾ ഒരുപാട് തുളസി ഇലകൾ ഇടേണ്ട ആവശ്യമില്ല; വളരെ കുറച്ച് തുളസി ഇലകൾ ഇട്ടാൽ മതി മതി. ഈ വെള്ളം പതിവായി കുടിക്കുന്നതിലൂടെ നമ്മളിലുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കിട്ടും. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. വൈറസ് അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
തുളസിക്ക് ബാക്ടീരിയകളെ ചെറുത്തു നിർത്താനുള്ള കഴിവുള്ളതാണ് ഇതിനുകാരണം. പനി, ചുമ, ജലദോഷം എന്നിവയ്ക്ക് നല്ലൊരു പ്രതിവിധിയാണ് ഈ വെള്ളം. അലർജി സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ പതിവായി ഈ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തുളസിയുടെ കൂടുതൽ ഗുണങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ.. Video credit: beauty life with sabeena