ഉപ്പൂറ്റി വിണ്ടു കീറൽ വളരെ പെട്ടന്ന് മാറ്റാം.. കാൽ വിണ്ടു കീറുന്നതിന് ഉത്തമ പരിഹാരം; ഡോക്ടർ പറയുന്നത് കേൾക്കൂ.. | Treatment and prevention of Cracked heels

മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടു കീറൽ അല്ലെങ്കിൽ കാൽ വിണ്ടു കീറുന്നത്. നമ്മുടെ കാലുകളിലെ ഉപ്പൂറ്റിയുടെ തൊലിക്ക് കട്ടി കൂടി വരികയും അതിനുശേഷം അത് വിണ്ടു കീറുകയും നല്ലവേദനയും അഭംഗിയും ആകുകയും ചെയ്യുന്നു. സംഭവം ചെറിയൊരു പ്രശ്നമാണെങ്കിലും പലർക്കും

ഇത് വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ.? നമ്മുടെ ശരീരം താങ്ങി നിറുത്തുന്നത് നമ്മുടെ കാലുകളിലെ ഉപ്പൂറ്റിയാണല്ലോ. ശരീര ഭാരം കൂടിക്കഴിഞ്ഞാൽ ഭാരത്തിന്റെ പ്രഷർ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് നമ്മുടെ പാദങ്ങളാണ്. ഈ പ്രഷർ കാരണവും ഉപ്പൂറ്റി വിണ്ടുകീറാം.

നമ്മൾ ഉപയോഗിക്കുന്ന ചെരുപ്പുകൾ നല്ലതല്ലെങ്കിൽ അവിടെയും ഉപ്പുറ്റികൾ വിണ്ടുകീറാൻ സാധ്യതയുണ്ട്. കൂടുതൽ സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവരിൽ ഉപ്പൂറ്റി വിണ്ടുകീറുന്നത് ഉണ്ടാകാറുണ്ട്. ഉപ്പൂറ്റി വിണ്ടു കീറുന്നതിനുള്ള പരിഹാരങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. നമ്മൾ ഉപയോഗിക്കുന്ന പാദരക്ഷകൾ നമ്മുടെ കാലിന് പാകത്തിനുള്ളത് ആയിരിക്കണം.

ഷൂസ് ഉപയോഗിക്കുന്നവർ അതിനായി ഇടുന്ന സോക്സിന്റെ വൃത്തിയെ കുറിച്ച് പലരും ശ്രദ്ധിക്കാറില്ല. ചെറിയ ഒരു മുറിവോ വിള്ളലോ വന്നു കഴിഞ്ഞാൽ പിന്നെ അത് ഇൻഫെക്ഷൻ ആകുകയും ചെയ്യാറുണ്ട്. ഉപ്പൂറ്റി വിണ്ടു കീറുന്നതിന്റെ പരിഹാരങ്ങൾ Dr. Mini Syam വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. Video credit : Asia Live TV