എന്റെ ഈശ്വരാ തക്കാളി വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ! 😳👌 പെട്ടെന്ന് നോക്കൂ അടിപൊളിയാണേ! 👌👌

എന്റെ ഈശ്വരാ തക്കാളി വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ.? ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് തക്കാളി കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വെറൈറ്റി റെസിപ്പിയാണ്. അതിനായി നമ്മൾ ഇവിടെ 3 തക്കാളിയാണ് എടുത്തിട്ടുള്ളത്. ആദ്യം തക്കാളി നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് ഓരോ തക്കാളിയുടെയും നാലുഭാഗത്തും കത്തികൊണ്ട് ഒന്ന് വരഞ്ഞു കൊടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ

കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക. വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ഈ തക്കാളികൾ ഇട്ടു കൊടുക്കാവുന്നതാണ്. തക്കാളിയും വെള്ളവും നല്ലപോലെ തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്‌ത്‌ രണ്ടുമിനിറ്റ് മൂടിവെക്കാം. അതിനുശേഷം ഓരോ തകളിയെടുത്ത് അതിന്റെ തൊലികൾ എടുത്തുകളയുക. വരഞ്ഞു കൊടുത്തതുകൊണ്ട് തോല് പെട്ടെന്ന് പോരുന്നതാണ്. ഇനി ഇത് ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. എന്നിട്ട്

അരിഞ്ഞ തക്കാളികൾ ഒരു മിക്സിയുടെ ജാറിലേക്കിടുക. അതിനുശേഷം ഇതിലേക്ക് ഒരു ചെറിയ കഷ്ണം വെളുത്തുള്ളി അരിഞ്ഞത്, 2 spn മുളക്പൊടി, കുറച്ച് മഞ്ഞൾപൊടി, കുറച്ച് കായത്തിന്റെ പൊടി എന്നിവ ചേർത്ത് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക. അടുത്തതായി ഒരു ബൗളിലേക്ക് 1 കപ്പ് അരിപൊടി എടുക്കുക. എന്നിട്ട് ഇതിലേക്ക് 1/2 കപ്പ് കടലമാവ്, കറുത്ത എള്ള്, ചെറിയജീരകം, ആവശ്യത്തിനുള്ള ഉപ്പ്, രുചിഗോൾഡ് ഓയിൽ എന്നിവ ചേർക്കുക. ഇനി

ഇതെല്ലാം കൂടി കൈകൊണ്ട് നല്ലപോലെ തിരുമി കൊടുക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ അടിച്ചെടുത്ത തക്കാളി ചേർത്തുകൊടുക്കാം. എന്നിട്ട് മാവ് നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കാം. പിന്നീട് സേവനാഴിയിൽ സ്റ്റാർ അച്ച് ഇട്ടശേഷം ഓയിൽ പുരട്ടികൊടുത്ത് മാവ് നിറക്കുക. അതിനുശേഷം ചൂടായ എണ്ണയിലേക്ക് സേവനാഴി ചുറ്റിച്ച് കൊടുക്കാവുന്നതാണ്. നല്ലപോലെ ഫ്രൈ ചെയ്തു വന്നാൽ നമ്മുടെ തക്കാളി മുറുക്ക് റെഡി. Video credit: E&E Creations

Rate this post