തക്കാളി ഇനി കുലകുത്തി കായ്ക്കും ഇങ്ങനെ ചെയ്താൽ.. തക്കാളിക്ക് നിർബന്ധം ആയും ചെയ്യേണ്ട വളങ്ങൾ.!! | Tomato Cultivation Tips & Tricks

കടകളിൽ നിന്നും മറ്റും പച്ചക്കറികൾ വാങ്ങുന്നതിനേക്കാൾ എന്തുകൊണ്ടും ഉചിതം വീടുകളിൽ തന്നെ അവ നട്ടു വളർത്തുക എന്നതാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ പെട്ടെന്ന് തന്നെ പച്ചക്കറികൃഷി എല്ലാവർക്കും വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. തക്കാളി പോലെയുള്ള പച്ചക്കറികൾ കൃഷി ചെയ്യാൻ വളരെ എളുപ്പം ആയതുകൊണ്ട് തന്നെ പണച്ചെലവ് ഉണ്ടാകും എന്ന ഭയവും ആർക്കും വേണ്ടതില്ല. എന്നാൽ വേണ്ട രീതിയിൽ പരിപാലനം കിട്ടിയില്ല എങ്കിൽ വളരെ പെട്ടെന്ന്

തന്നെ ഈ പച്ചക്കറികൾ ചീത്തയായി പോകുവാൻ സാധ്യത യുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് പച്ചക്കറിയിൽ പ്രത്യേകിച്ച് താക്കളിയെ പരിപാലി ക്കേണ്ടത് എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. മറ്റു പച്ചക്കറികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ രോഗ ബാധിത ഉണ്ടാകുന്ന ഒന്നാണ് തക്കാളി ചെടികൾ. വേണ്ട രീതിയിൽ പരിപാലിച്ചില്ല എങ്കിൽ ഇത് വളരെ പെട്ടെന്ന് തന്നെ നാശമായി പോകുന്നതിന് സാധ്യതയുണ്ട്.

എങ്ങനെയാണ് തക്കാളി നടുമ്പോൾ മുതലുള്ള വളപ്രയോഗം എന്ന് നോക്കാം. ഈ വള പ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിയിലധികം തക്കാളിയ്ക്ക് ഉണ്ടാകുന്ന പല രോഗ ങ്ങളെയും അതിൽനിന്നും തടയുവാൻ സാധിക്കും. കുമ്മായം ചേർത്ത് മണ്ണാണ് എപ്പോഴും പോർട്ടിംഗ് മിസ്സായി ഉപയോഗിക്കേണ്ടത്. അതിനുശേഷം എല്ലുപൊടി യോ ചാണക പ്പൊടിയോ കോഴിക്കാഷ്ഠ മായോ ഇതുമായി മിക്സ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

കോഴിക്കാഷ്ഠം ആണ് മണ്ണിൽ മിസ്സ് ചെയ്യാൻ ഉപയോഗിക്കുന്നത് എങ്കിൽ തക്കാളി നട്ട ശേഷം ഇടയ്ക്കിടയ്ക്ക് വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്. കോഴി ക്കാഷ്ടത്തിന് ചൂട് കൂടുതലായ തിനാൽ ആണ് ഇങ്ങനെ ചെയ്യുന്നത്. എപ്പോഴും ഇളക്കം ഉള്ള മണ്ണാണ് താക്കളി നടാൻ അനുയോജ്യമായത്.Video Credits : Spoon And Fork