ഇനി ഇതൊരെണ്ണം ഇട്ടാൽ മതി ടോയ്‌ലറ്റ് തനിയെ വൃത്തിയാക്കും; ഇനി ബാത്രൂം ക്ലീൻ ചെയ്യാൻ വില കൂടിയ ലോഷനുകൾ വേണ്ട.!!

ഇനി ബാത്രൂം ക്ലീൻ ചെയ്യാൻ വില കൂടിയ ലോഷനുകൾ ഒന്നും വേണ്ട. ഇതൊരെണ്ണം ഇട്ടാൽ മതി ടോയ്‌ലറ്റ് തനിയെ വൃത്തിയാക്കും. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു അടിപൊളി ക്ലീനിങ് ടിപ്പ് ആണ്. നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ടോയ്‌ലെറ്റ് നല്ല വൃത്തിയായും ഇരിക്കുവാനും തിളങ്ങുവാനും ചീത്ത മണങ്ങൾ പോകുവാനും വേണ്ടിയുള്ള ഒരു ടോയ്‌ലെറ്റ് ക്ലീനിങ് ടാബ്‌ലറ്റ് ആണ്. ഇത് തയ്യാറാക്കാനായി ആദ്യം ഒരു ചെറിയ ബൗളിലോ

അല്ലെങ്കിൽ സ്പ്രേ ബോട്ടിലിലോ 3 tbsp വെള്ളം എടുക്കുക. എന്നിട്ട് ഇതിലേക്ക് 1 – 2 tbsp റോസ് വാട്ടർ, പുൽതൈലം അല്ലെങ്കിൽ കംഫോർട്ട് ചേർക്കുക. അടുത്തതായി മറ്റൊരു ബൗളിൽ 1/2 കപ്പ് ബേക്കിംഗ് സോഡ എടുക്കുക. എന്നിട്ട് അതിലേക്ക് 1/4 കപ്പ് സിട്രിക് ആസിഡ് ചേർത്ത് ഒരു സ്‌പൂൺ കൊണ്ട് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഇതിലേക്ക് നിറത്തിനായി അൽപം ഫുഡ് കളർ ചേർത്ത് നന്നായി മിക്സ് ചെയ്യാം. അതിനുശേഷം ഇതിലേക്ക്

നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന വെള്ളത്തിന്റെ മിക്സ് കുറേശെ ആയി തളിച്ച് കൊടുക്കാം. എന്നിട്ട് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്‌ത്‌ വീഡിയോയിൽ കാണിച്ചിരിക്കുന്ന പരുവത്തിലാക്കുക. ഇതിനൊരു ഷേപ്പ് കിട്ടാനായി ഐസ് ക്യൂബ് ട്രേയിൽ തയ്യാറാക്കിയിരിക്കുന്ന മിക്സ് നിറച്ചു കൊടുക്കാം. 5 – 6 മണിക്കൂറെങ്കിലും ഇത് ഡ്രൈ ആകുവാനായി വെക്കണം. അപ്പോൾ നല്ല കട്ടിയുള്ളതായി മാറുന്നതാണ്. കുറച്ചു കഴിയുമ്പോൾ ഇത്

പൊന്തി വരാൻ സാധ്യത ഉള്ളതുകൊണ്ട് ഇതിനു മുകളിൽ എന്തെങ്കിലും കനമുള്ളത് വെക്കാൻ ശ്രദ്ധിക്കണം. അതിനുശേഷം ഇത് കുപ്പിയിലോ ജാറിലോ മാറ്റി ബാത്‌റൂമിൽ വെക്കാവുന്നതാണ്. ടോയ്‌ലെറ്റിൽ ഫ്ലെഷ്‌ അടിച്ചു കഴിഞ്ഞാൽ ഇത് ഒരെണ്ണം ഇട്ടു കൊടുത്താൽ മതി ടോയ്‌ലെറ്റ് നല്ല വൃത്തിയാവുകയും തിളങ്ങുകയും ചീത്ത മണങ്ങൾ പോകുകായും ചെയ്യുന്നതാണ്. ഇതുപോലെ നിങ്ങളും വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കൂ.. Video credit: Mums Daily Tips & Tricks

Rate this post