
ഇറച്ചിയും മീനും നിങ്ങൾ ഇങ്ങനെയാണോ ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്നത്; ഇറച്ചി വാങ്ങിക്കാറുണ്ടെങ്കിൽ ഇതൊന്ന് കണ്ടുനോക്കൂ! ശെരിക്കും ഞെട്ടും.!! | Tip To Store Meat Fresh In Fridge
ഇറച്ചിയും മീനും നിങ്ങൾ ഇങ്ങനെയാണോ ഫ്രിഡ്‌ജിൽ സൂക്ഷിTip To Store Meat Fresh In Fridge : നമ്മൾ മലയാളികൾക്ക് നോൺവെജ് ഐറ്റംസ് ആയ ചിക്കൻ, മീൻ എന്നിവയെല്ലാം ഭക്ഷണത്തോടൊപ്പം നിർബന്ധമാണ്. എന്നാൽ എല്ലാ ദിവസവും ഇവ കടയിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന പതിവ് ഉണ്ടായിരിക്കുകയുമില്ല. മിക്കപ്പോഴും ഒരുവട്ടം വാങ്ങിക്കൊണ്ടു വന്ന് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയാണ് മിക്ക വീടുകളിലും കണ്ടുവരുന്നത്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ പേരും ആവർത്തിക്കുന്ന ചില
അബദ്ധങ്ങൾ അറിഞ്ഞിരിക്കാം. അതായത് ചിക്കനും,മീനും കൊണ്ടുവന്ന പാടെ അതേ രീതിയിൽ ഫ്രിഡ്ജിലേക്ക് കയറ്റിവയ്ക്കുന്ന രീതിയാണ് പല സ്ഥലത്തും കാണുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ചിക്കനിൽ നിന്നും ബ്ലഡ് ഇറങ്ങി അത് ഫ്രിഡ്ജിൽ കറ പിടിക്കുന്നതിന് കാരണമാകും. മാത്രമല്ല ഇറച്ചിക്ക് ബ്ലഡിന്റെ മണവും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ചിക്കനെല്ലാം ഉപയോഗിക്കുമ്പോൾ അത് നല്ലതുപോലെ കഴുകി
വൃത്തിയാക്കി വേണം ഫ്രീസറിൽ സൂക്ഷിക്കാൻ. ചിക്കൻ വൃത്തിയാക്കാനായി ആദ്യം തന്നെ വെള്ളത്തിലേക്ക് അല്പം വിനാഗിരി ഒഴിച്ച് 10 മിനിറ്റ് വെച്ച ശേഷം നല്ലതുപോലെ കഴുകി എടുക്കണം. വീണ്ടും ഇതേ രീതിയിൽ രണ്ടു തവണ കൂടി കഴുകി വെള്ളം മുഴുവൻ കളഞ്ഞശേഷം ഒരു എയർ ടൈറ്റ് ആയ പാത്രത്തിലിട്ട് ഫ്രീസറിൽ സൂക്ഷിക്കാം. ഒട്ടും സമയം ഇല്ലാത്ത സന്ദർഭങ്ങളിൽ ബ്ലഡ് കളയാൻ സാധിച്ചില്ല എങ്കിൽ അത് നേരിട്ട് എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ വച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ബ്ലഡിന്റെ മണം പോകുന്നതിനു വേണ്ടിയാണ് വെള്ളത്തിൽ വിനാഗിരി ചേർക്കുന്നത്.അതല്ല എങ്കിൽ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചാലും മതി. അതുപോലെ ഫ്രീസറിൽ നിന്നും എടുക്കുന്ന ചിക്കൻ വിട്ടുകിട്ടാനായി അല്പം വെള്ളത്തിലേക്ക് കണ്ടെയ്നർ ഇറക്കിവെച്ച് ചിക്കനുമുകളിൽ ഉപ്പ് വിതറി കൊടുത്താൽ മതി. ഉപ്പിന് പകരം വേണമെങ്കിൽ പഞ്ചസാരയും ഉപയോഗിക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit :Resmees Curry World