തറ തുടക്കാൻ മോപ്പ്‌ മേടിച്ചു ക്യാഷും കളയേണ്ട, കുനിഞ്ഞു തുടച്ചു നടുവും കളയേണ്ട.. ഉഗ്രൻ ഐഡിയ.!! | How to make floor cleaning mop

പലരും വീടു വൃത്തിയാക്കുവാൻ ആയി മോപ്പു പോലുള്ള വസ്തുക്കൾ ആണല്ലോ ഉപ യോഗിക്കുന്നത്. എന്നാൽ ഇവ പെട്ടെന്ന് കേട് ആവുകയും അടുത്തത് വാങ്ങേണ്ടത് നാം നേരിടുന്ന ഒരു പ്രശ്നമാണ്. അതുപോലെ തന്നെ പറ്റി പ്രശ്നമാണ് നിലത്തിരുന്നു കൊണ്ട് തറ തുടക്കേണ്ടി വരുന്നത്. ഇതുമൂലം പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാവാൻ ഇടയുണ്ട്.

ഇവയുടെയൊന്നും ആവശ്യമില്ലാതെ തന്നെ തറ വൃത്തിയാക്കി എടുക്കുന്നത് എങ്ങിനെ എന്നു നോക്കാം.ഇതിനായി കുറച്ചു വലിയ ഒരു ടീഷർട്ട് ആണ് ആവശ്യം. ടീഷർട്ട് എടുത്ത തിനുശേഷം അതിനു മൂന്ന് ഇഞ്ച് വിട്ടിട്ട് മുകൾവശം കട്ട് ചെയ്തു എടുക്കുക. അങ്ങനെ ടീഷർട്ട് മുഴുവനായും മൂന്നിഞ്ച് അകലത്തിൽ ഓരോ ലെയർ ആയിട്ട് കീറി എടുക്കുക. കീറിയ അതിനുശേഷം

ഓരോ ലേയറും പിടിച്ച് ശക്തിയായി വലിച്ചെടുക്കുക. ഓരോന്നും പിടിച്ചു വലിക്കുമ്പോൾ ശക്തിയുള്ള ഒരു നൂലിൻറെ ആകൃതിയിൽ വലിഞ്ഞു വരുന്ന തായി കാണാം. അടുത്തതായി പഴയ മോപ്പിന്റെ കമ്പോ അല്ലെങ്കിൽ വേറെ എന്തെങ്കിലും രീതിയിലുള്ള കോല് ഉണ്ടെങ്കിൽ അതിന്റെ അറ്റത്തു ഇവ കെട്ടി കൊടു ക്കുക. ഇങ്ങനെ എത്ര തുണി വേണമെങ്കിലും അറ്റത്ത് വെച്ച് കെട്ടാവുന്നതാണ്.

ഒരുപാട് തുണികൾ കെട്ടുമ്പോൾ നമ്മൾ ഉണ്ടാക്കിയെടുക്കുന്ന മോപിന്റെ കട്ടി കൂടുകയാണ് ചെയ്യുന്നത്. പൈപ്പിന് അഗ്രഭാഗത്ത് ഒന്നുകൂടി അമർത്തിയ ശേഷം അവിടെയും ഒരു നൂലുകൊണ്ട് കെട്ടി കൊടുക്കുകയാണെങ്കിൽ തറ തുടക്കുന്ന സമയത്ത് പൈപ്പിന് അഗ്രഭാഗം തറയിൽ കുത്തുകയും ഇല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video Credits : Malus tailoring class in Sharjah