
മോരുകറി ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. സ്പെഷ്യൽ മോര് കറി റെസിപ്പി പരിചയപ്പെടാം. ആദ്യം കറി വെക്കാൻ ആവശ്യമായ മോര് മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് രണ്ട് പച്ചമുളക്, അല്പം ഇഞ്ചി, രണ്ടല്ലി വെളുത്തുള്ളി എന്നിവ ഇടുക. അൽപം മഞ്ഞൾപൊടി അതിലേക്ക് ഇടുക. ഇവയെല്ലാം കൂടി ചേർത്ത്
അരയ്ക്കുമ്പോഴാണ് മോരു കറിക്ക് നല്ല രുചി കിട്ടുന്നത്. എന്നാൽ ഇങ്ങനെ ആരും ചെയ്യാറില്ല എന്നതാണ് സത്യം. അല്പം ഉപ്പു കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഒന്നുകൂടി ഒന്ന് ചെറുതായി ചുറ്റിച്ച് എടുക്കുക. ഇനി കറിവെക്കാൻ ഉപയോഗിക്കുന്ന പാത്രം തീയിൽ വച്ച് നന്നായി ചൂടായതിനു ശേഷം

എണ്ണയും കടുകും ഉലുവയും ഇടുക. ഉണക്കമുളക് ചെറുതായി മുറിച്ചതും ചെറിയ ഉള്ളി അരിഞ്ഞതും കൂടി അതിലേക്കിടുക. കറിവേപ്പില കൂടി ഇട്ട് ചെറിയ തീയിൽ നന്നായി മൂപ്പിക്കുക. ഇനി ഇതിൽ ചേർക്കേണ്ടത് മുളകുപൊടിയാണ്. ഒരു സ്പൂൺ മുളകുപൊടി കൂടി അതിലേക്കിടുക. എരിവിന് ആവശ്യത്തിനും അതുപോലെ തന്നെ കളർ കിട്ടാനും ആണ് ഇങ്ങനെ ചെയ്യുന്നത്.
നന്നായി മൂത്ത് വന്നതിനു ശേഷം അരച്ചു വച്ചിരിക്കുന്ന തൈര് ഇതിലേക്ക് ഒഴിക്കുക. ചെറുതീയിൽ നന്നായി ഇളക്കി കൊണ്ടിരിക്കുക. തിളച്ച വരുന്നതിനു മുൻപ് ആയി നന്നായി ചൂടായി കഴിയുമ്പോൾ ഒരു സ്പൂൺ പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit: Grandmother Tips