ഗോതമ്പ് പുട്ട് രുചി കൂടാനുള്ള സൂത്രം അറിയാമോ.? ഗോതമ്പ് പൊടി ഇത് പോലെ തയ്യാറാക്കൂ.. പുട്ട് വേറെ ലെവലാകും!!

ഗോതമ്പ് പുട്ട് വളരെ രുചിയോടെ ഉണ്ടാക്കുവാൻ ഗോതമ്പ് പൊടി ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയാൽ മതി. അതിനായി 2 kg ഗോതമ്പ് കഴുകി വൃത്തിയാക്കിയെടുക്കുക. എന്നിട്ട് ഇത് തിളപ്പിച്ചെടുക്കുക. അതിനായി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് തിളപ്പിച്ചശേഷം അതിലേക്ക് ഗോതമ്പ് ഇട്ടുകൊടുക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്‌ത്‌ നല്ലപോലെ തിളപ്പിച്ചെടുക്കുക.

  1. wheat flour -1&1/2 cups
  2. salt -1/2 tsp
  3. water -3/4 cup
  4. shredded coconut-1/4 cup

അതിനുശേഷം ഇത് ഊറ്റിയെടുത്ത് വെയിലത്തിട്ട് നല്ലപോലെ ഒന്ന് ഉണക്കി എടുക്കാവുന്നതാണ്. ഇനി ഇതുകൊണ്ട് നമുക്ക് വളരെ ടേസ്റ്റിയായ പുട്ട് തയ്യാറാക്കാം. അതിനായി ഒരു ബൗളിലേക്ക് 1 & 1/2 കപ്പ് ഗോതമ്പുപൊടി എടുക്കുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആദ്യം 1/2 കപ്പ് വെള്ളം ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കുക.

അതിനുശേഷം ഒരു 1/4 കപ്പ് വെള്ളം കൂടി ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്കിട്ട് പൊടിച്ചെടുക്കുക. അങ്ങിനെ സോഫ്റ്റ് ആയിട്ടുള്ള ഗോതമ്പ് പുട്ടുപൊടി റെഡിയായിട്ടുണ്ട്. ഇനി ചിരട്ടപുട്ടിൽ പുട്ടുപൊടി ഇട്ടുകൊടുക്കാം. Video credit: Kannur kitchen