ചപ്പാത്തി കഴിച്ചു മടുത്തോ? 10 മിനിറ്റ് കൊണ്ട് ഗോതമ്പ് പാലപ്പം റെഡി; പൂവു പോലെ സോഫ്റ്റ്‌ പാലപ്പം.!! | Tasty Wheat Palappam Recipe Malayalam

Tasty Wheat Palappam Recipe Malayalam : നമ്മുടെ വീടുകളിൽ പ്രാതൽ ഭക്ഷണത്തിനായി പലതരത്തിലുള്ള വിഭവങ്ങൾ നാം ഉണ്ടാക്കാറുണ്ടല്ലോ. ദിവസേന ചപ്പാത്തിയും മറ്റും കഴിക്കുന്നത് കൊണ്ട് പലപ്പോഴും അത് നമുക്ക് മടുത്തിട്ടുണ്ടാകും. മാത്രമല്ല ചപ്പാത്തി ഉണ്ടാക്കാനായി നീണ്ട സമയം തന്നെ നമുക്ക് വേണ്ടിവരും. എന്നാൽ വളരെ ചെറിയ സമയത്തിനുള്ളിൽ ഗോതമ്പ് കൊണ്ടുള്ള

മറ്റൊരു വിഭവമാണ് നാമിവിടെ പരിചയപ്പെടുന്നത്. ചപ്പാത്തിയെക്കാൾ രുചിയും കുറഞ്ഞ സമയത്തിനുള്ളിൽ പാകം ചെയ്തെടുക്കാൻ സാധിക്കുന്നതുമായ ഗോതമ്പ് പാലപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യമായി രണ്ട് കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു കപ്പ് തേങ്ങ ചിരവിയത്, ഒരു ടീസ്പൂൺ ഉപ്പും പഞ്ചസാരയും ഇതിലേക്ക് ചേർക്കുക.

Wheat Palappam

ശേഷം ആവശ്യാനുസരണം ഈസ്റ്റ് കൂടി ഇതിലേക്ക് ചേർക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊണ്ട് ഇവ മാവ് രൂപത്തിൽ ആകുന്നതുവരെ നന്നായി ഇളക്കുക. ശേഷം ഒരു പ്രഷർ കുക്കറിൽ കാൽ ഭാഗത്തോളം ചൂടുവെള്ളം ഒഴിച്ചുവെക്കുക. ശേഷം നാം മാവ് തയ്യാറാക്കിവെച്ച പാത്രം കുക്കറിനുള്ളിലേക്ക് ഇറക്കി വെക്കുകയും പ്രഷർ കുക്കർ മൂടിവയ്ക്കുകയും ചെയ്യുക.

ഇത്തരത്തിൽ 10 മിനിട്ടിനു ശേഷം പ്രഷർ കുക്കർ തുറന്നു നോക്കുകയാണെങ്കിൽ മാവ് നന്നായി പുളിച്ച് പതഞ്ഞു വന്നതായി നമുക്ക് കാണാൻ സാധിക്കും. ശേഷം ഈ ഒരു മാവ് ഉപയോഗിച്ച് കൊണ്ട് നമ്മൾ സാധാരണ രീതിയിൽ പാലപ്പം ഉണ്ടാക്കുന്നതുപോലെ വളരെ ഈസിയായി ഗോതമ്പ് പാലപ്പം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Vichus Vlogs