
വെള്ളക്കടലക്കറി രുചി കൂട്ടാൻ ഇങ്ങനെ ഉണ്ടാക്കി നോക്കു.. ഇഷ്ടമില്ലാത്തവർ പോലും ഇനി കൊതിയോടെ കഴിക്കും.!! | Tasty Vellakadala Masala Recipe
Tasty Vellakadala Masala Recipe Malayalam : കടലക്കറി ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഇന്ന് രണ്ടു തരത്തിൽ ഉള്ള കടല നമുക്ക് വിപണിയിൽ നിന്ന് വാങ്ങാൻ കിട്ടും. മിക്കപ്പോഴും വീടുകളിലെ പ്രഭാത ഭക്ഷണത്തിനൊപ്പം ഉള്ള ഒരു കറി കൂടിയാണ് കടലക്കറി എന്ന് പറയുന്നത് എന്നാൽ പലപ്പോഴും കടലക്കറി ഗ്യാസ് ആണെന്നതിന്റെ പേരിലും
രുചി കുറഞ്ഞു പോയതെന്ന് പേരിലോ വീട്ടിലുള്ളവർ നീക്കിവെക്കുമ്പോൾ എങ്ങനെ വളരെ എളുപ്പത്തിൽ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരു വെള്ള കടലക്കറി ഉണ്ടാക്കാം എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഇതിനായി വെള്ളക്കടല എടുത്ത ശേഷം അത് നന്നായി കഴുകി കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും കുതിർത്ത് വെക്കേണ്ടതാണ്.

വെള്ളക്കടല ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഇത് കുതിർന്നു കിട്ടും. എന്നാൽ കറുത്ത കടലയാണ് എങ്കിൽ കുറേക്കൂടി സമയം എടുക്കുന്നതായിരിക്കും. കടല കുതിർന്നു കിട്ടുമ്പോൾ ഇതിന് ആവശ്യമായ മസാല തയ്യാറാക്കാം. അതിനായി അധികം പഴുക്കാത്ത രണ്ടു വലിയ തക്കാളി, അഞ്ചോ ആറോ അല്ലി വലിയ വെളുത്തുള്ളി തൊലി കളഞ്ഞത്,
ഒരു സവാള വലുത് ചെറുതായി കൊത്തിയരിഞ്ഞത്, ഇടത്തരം വലിപ്പമുള്ള ഒരു ഇഞ്ച്, മൂന്ന് പച്ചമുളക്, എന്നിവ എടുക്കാം. മസാലപ്പൊടികൾ ആയി ഇതിലേക്ക് വേണ്ടത് മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി, കുറച്ച് ജീരകം പൊടിച്ചത് എന്നിവയാണ്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. credit : Mia kitchen