കോവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളി രുചിയിൽ കോവക്ക മെഴുക്കുപുരട്ടി തയ്യാറാക്കാം.!!
ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി കോവക്ക മെഴുക്കുപുരട്ടിയാണ്. ഒരു തവണ നിങ്ങൾ കോവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണിത്. വളരെ എളുപ്പത്തിൽ തന്നെ നമിത തയ്യാറാക്കിയെടുക്കുവാൻ സാധിക്കും.
- Kovakka-1/2 kg
- Kashmiri chilli powder-1 tsp
- Turmeric powder-1/2 tsp
- Onion-1 medium
- Coconut oil-2 tbs
- Chilli flakes- 11/2 tsp
- Small onion-10 pcs
- Curry leaves-few
- Salt
ആദ്യമായി കോവക്ക കഴുകി വൃത്തിയാക്കിയ ശേഷം നീളത്തിൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ കഷണങ്ങളാക്കുക. അതുപോലെ തന്നെ സവാളയും നുറുക്കുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. അടുത്തതായി ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.
ചൂടായ ശേഷം കറിവേപ്പില, ചതച്ചെടുത്ത ചെറിയ ഉള്ളി എന്നിവ ചേർത്ത വഴറ്റിയെടുക്കുക. എന്നിട്ട് അതിലേക്ക് ഉണക്കമുളക് ചതച്ചത് ചേർത്തിളക്കുക. ശേഷം കോവക്ക ചേർത്ത് മെഴുക്കുപുരട്ടി തയ്യാറാക്കാം. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: MY WORLD BY ANJALI