അരിപ്പൊടിയും മുട്ടയും കൊണ്ട് രാവിലെ ഇതൊന്ന് ഉണ്ടാക്കി നോക്കൂ.. രാവിലത്തെ ഇനി എന്തെളുപ്പം.!!

ഇന്ന് നമ്മൾ ഇവിടെ തയ്യറാക്കാൻ പോകുന്നത് അരിപൊടികൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ടേസ്റ്റിയായിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്. അപ്പോൾ നമുക്കിത് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു ബൗളിലേക്ക് 1 കപ്പ് അരിപൊടി എടുക്കുക. എന്നിട്ട് അതിലേക്ക് 2 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക.

പിന്നീട് ഇതിലേക്ക് 2 തണ്ട് കറിവേപ്പില അരിഞ്ഞത്, ആവശ്യത്തിനുള്ള മല്ലിയില അരിഞ്ഞത്, 1 ചെറിയ സവാള ചെറുതാക്കി അരിഞ്ഞത്, എരിവിന് ആവശ്യമായ പച്ചമുളക് അരിഞ്ഞത്, ചെറിയ ക്യാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്തെടുത്തത്, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ആദ്യം സ്‌പൂൺ കൊണ്ട് നല്ലപോലെ

മിക്സ് ചെയ്‌ത ശേഷം കൈകൊണ്ട് നല്ലപോലെ കുഴച്ചെടുക്കണം. കുറേശെ കുറേശെ വെള്ളം ചേർത്തുവേണം കുഴച്ചെടുക്കുവാൻ. അടുത്തതായി അട ഉണ്ടാകുന്നതുപോലെ ഒരു വാഴയിലയിൽ അൽപം എണ്ണ തേച്ച ശേഷം മാവ് അതിനു മുകളിൽ പരത്തിയെടുക്കുക. ഇനി ഇത് നമ്മൾ ദോശ ചട്ടിയിൽ ചുട്ടെടുക്കണം. അതിനായി ചൂടായ ഒരു ഇരുമ്പുചട്ടിയിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

അതിനുശേഷം വാഴയിലയിൽ പരാതിയെടുത്ത മാവ് അതിലേക്ക് വെച്ചുകൊടുത്ത ശേഷം വാഴയില വേർപെടുത്തി എടുക്കാവുന്നതാണ്. നല്ലപോലെ വെന്തു മുറിഞ്ഞ ശേഷം നമുക്കിത് ചട്ടിയിൽ നിന്നും എടുക്കാവുന്നതാണ്. Video credit: Ladies planet By Ramshi