ഉള്ളി വഴറ്റി സമയം കളയണ്ട ഇതിലും എളുപ്പത്തിൽ മീൻകറി ഉണ്ടാക്കാനാകില്ല.. കുക്കറിൽ തനി നാടൻ മീൻകറി.!! | Tasty nadan fish curry

മീൻകറി ഉണ്ടാക്കിയപ്പോൾ ശരിയാകുന്നില്ല എന്ന് പറയുന്നവർക്ക് ആയുള്ള ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മാർഗ്ഗത്തെ പറ്റിയാണ് എന്ന് പറയുന്നത്. സാധാരണ ചീനച്ചട്ടിയിലും മൺ കലത്തിലും ഒക്കെയാണ് നമ്മൾ മീൻ കറി വെക്കുന്നത് എങ്കിൽ ഇന്ന് മീൻ കറി വെക്കുന്നത് കുക്കറിൽ ആണെന്നതാണ് ഇതിൻറെ പ്രത്യേകത. വളരെ എളുപ്പത്തിൽ

തന്നെ നാവിൽ രുചിയൂറുന്ന മീൻ കറി എങ്ങനെ വെക്കാം എന്നാണ് നോക്കുന്നത്. അതിനായി വേണ്ടത് തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, രണ്ടു വലിയ സവാള എന്നിവയാണ്. ഒരു മിക്സിയുടെ ജാറിലേക്ക് സവാള, തക്കാളി, കറി വേപ്പില എന്നിവ മുറിച്ചിടാം. ഇത് ഒന്ന് കറക്കി എടുക്കാവുന്നതാണ്. നന്നായി പേസ്റ്റ് പോലെ അരഞ്ഞു കിട്ടേണ്ട കാര്യം ഒന്നും തന്നെയില്ല. അതിനുശേഷം കുക്കറിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച ശേഷം

വെളിച്ചെണ്ണ നന്നായി ഒന്ന് ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു സ്പൂൺ ഉലുവ ഇട്ട് പൊട്ടിച്ച് എടുക്കാം. ശേഷം ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കാം. അതിനുശേഷം വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചതും അരച്ചു വെച്ചിരിക്കുന്ന പേസ്റ്റ്, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി എരിവിന് ആവശ്യമായ മുളകുപൊടി, കീറി വെച്ചിരിക്കുന്ന പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കി എടുക്കാവുന്നതാണ്.

ഒരുപാട് മൂപ്പിക്കേണ്ട ആവശ്യമില്ല. ഇതൊന്ന് നന്നായി വഴന്നു വരുമ്പോഴേക്കും ഇതിലേക്ക് ഒരു കപ്പും വെള്ളം ഒഴിച്ച് ആവശ്യത്തിന് പുളിയും ഇട്ട് കുക്കർ മൂടിവെച്ച് ഒരു രണ്ട് വിസിൽ വരുന്നതു വരെ വെയിറ്റ് ചെയ്യാം. അതിനുശേഷം തുറന്ന് ഇതിലേക്ക് ഒരു കപ്പ് അതായത് ഗ്രെവിയ്ക്ക് ആവശ്യമായ ചൂടുവെള്ളം ഒഴിച്ച് കൊടുത്തു മീൻ കഷ്ണം ഇതിലേക്ക് ഇട്ട് ഒരു മൂന്നോ നാലോ മിനിറ്റ് കൂടി വേവിച്ചെടുക്കാം. Video credit : SajuS TastelanD