കോഴിമുട്ട ഉണ്ടോ.? എങ്കിൽ കോഴിമുട്ട മിക്സിജാറിൽ ഒറ്റ കറക്കൂ.. അപ്പൊ കാണാം മാജിക്.!! പൊളിയാ..

ഇന്ന് നമ്മൾ കോഴിമുട്ട ഉപയോഗിച്ച് ഒരു സ്പെഷ്യൽ റെസിപ്പിയാണ് ഉണ്ടാക്കുവാൻ പോകുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും കോഴിമുട്ട ഉണ്ടാകുന്നതുകൊണ്ട് നമുക്കിത് ഇന്നുതന്നെ ഉണ്ടാക്കിനോക്കാം. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിൽ 4 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്,

2 അല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. അടുത്തതായി ചൂടായ ഒരു പാനിലേക്ക് 5 tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് കറിവേപ്പില, 3 പച്ചമുളക് ചെറുതായി അരിഞ്ഞത്, 2 സവാള ചെറുതായി അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. പിന്നീട് അതിലേക്ക് 1 തക്കാളി

ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ ഇളക്കുക. അടുത്തതായി ഇതിലേക്ക് 1/2 tsp മുളക്പൊടി, 1/4 tsp മഞ്ഞൾപൊടി, 1/2 tsp മല്ലിപൊടി, 1/2 tsp കുരുമുളക്പൊടി, 1/4 tsp ഗരംമസാലപൊടി എന്നിവ ചേർത്ത് ഇളക്കുക. എന്നിട്ട് മിക്സിയിൽ അടിച്ചെടുത്ത മുട്ട ഇതിലേക്ക് ഒഴിച്ച് ഇളക്കിയാൽ അടിപൊളി മുട്ട വരട്ടിയത് റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ

വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: E&E Kitchen