നാരങ്ങ മിക്സിജാറിൽ ഒന്ന് കറക്കി നോക്ക് അപ്പൊ കാണാം മാജിക്; അമ്പമ്പോ കിടിലൻ ഐഡിയ ആണല്ലോ!! | Lemon Chutney Recipe

നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചെറുനാരങ്ങ. ജ്യൂസ് ആക്കി കഴിക്കാനോ, സലാഡുകളില്‍ ചേര്‍ക്കാനോ, ചായയുണ്ടാക്കാനോ, അച്ചാറുണ്ടാക്കാനോ ഒക്കെ നാരങ്ങ വേണം. ഇന്ന് നമ്മൾ ഇവിടെ നാരങ്ങ കൊണ്ട് ഒരു വെറൈറ്റി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് 12 ചെറുനാരങ്ങയാണ്.

ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി നാലായി മുറിച്ചെടുക്കുക. എന്നിട്ട് ഇതിന്റെ കുരുവെല്ലാം കളയുക. ഇല്ലെങ്കിൽ ഇതിന് കയ്പ്പ് കൂടുതലായിരിക്കും. ഇനി ഇത് ഒരു കുക്കറിലേക്ക് ഇടുക. എന്നിട്ട് അതിലേക്ക് 2 tbsp കാശ്മീരി മുളകുപൊടി, കുറച്ച് മഞ്ഞൾപൊടി, കുറച്ച് കായംപൊടി, ആവശ്യത്തിന് ഉപ്പ്, 3/4 ഗ്ലാസ് വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത്‌ ഒരു 5 വിസിൽ ആകുന്നവരെ കുക്കറിൽ വേവിച്ചെടുക്കുക.

ഇനി ഈ നാരങ്ങ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് പോലെ നന്നായി അടിച്ചെടുക്കുക. അടുത്തതായി ഒരു മൺചട്ടിയിലേക്ക് നേരത്തെ വേവിച്ചെടുത്ത നാരങ്ങയുടെ വെള്ളം ഒഴിക്കുക. എന്നിട്ട് അതിലേക്ക് 1 കപ്പ് പഞ്ചസാര, നേരത്തെ മിക്സിയിൽ അടിച്ചെടുത്ത നാരങ്ങയുടെ പേസ്റ്റ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി ഇത് അടുപ്പത്ത് വെച്ച് ചൂടാക്കുക.

പിന്നീട് ഇത് തിളച്ചു വരുമ്പോൾ കുറച്ച് വിനീഗർ ചേർത്ത് നല്ലപോലെ ഇളക്കിയടുക്കുക. എന്നിട്ട് നല്ലപോലെ തിളപ്പിക്കുക. അടുത്തതായി ഒരു ചൂടായ പാനിലേക്ക് കുറച്ച് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് കടുക്, ഉലുവ, കറിവേപ്പില, വറ്റൽമുളക് ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കുക. എന്നിട്ട് ഇത് തിളപ്പിച്ച നാരങ്ങകൂട്ടിലേക്ക് ഇട്ടുകൊടുക്കാം. അങ്ങിനെ നമ്മുടെ നാരങ്ങ ചട്ണി റെഡി Video credit: E&E Creations