മുന്തിരി കുക്കറിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. മുന്തിരിയും പഞ്ചസാരയും കുക്കറിലിട്ട് കറക്കിയാൽ കാണു മാജിക്.!! | Grapes Juice Recipe

മുന്തിരി കൊണ്ട് കുക്കറിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവത്തെക്കുറിച്ച് നമുക്ക് നോക്കാം. വളരെ പെട്ടെന്ന് വളരെ ടേസ്റ്റി ആയി ചെയ്തെടുക്കാൻ പറ്റുന്ന ഒരു വിഭവം കൂടിയാണിത്. ഈയൊരു വിഭവം തയ്യാറാക്കാൻ ആയിട്ട് അരകിലോ മുന്തിരി നല്ലപോലെ ഉപ്പും മഞ്ഞളും ഇട്ട് കഴുകി കുക്കറിൽ ഇട്ടു കൊടുക്കുക.

മുന്തിരിയിൽ ഉള്ള വിഷാംശങ്ങൾ പോകുവാനായി മുന്തിരി കഴിക്കുന്ന സമയത്ത് മഞ്ഞൾ കൂടി ചേർക്കുവാനായി പ്രത്യേകം ശ്രദ്ധിക്കണം. കഴുകി ഊറ്റിയെടുത്ത് മുന്തിരി കുക്കറിലേക്ക് ചേർക്കുക. ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക. നല്ല പുളിയുള്ള മുന്തിരി ആണ് എടുക്കുന്നതെങ്കിൽ കുറച്ചു കൂടുതൽ പഞ്ചസാര വേണ്ടിവരും. മധുരത്തിന് ആവശ്യമായ രീതിയിൽ പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ്.

ശേഷം കുക്കറിൽ മുന്തിരി മുങ്ങി കിടക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് കൊടുത്ത് വേവിച്ചെടുക്കുക. മൂടി വെച്ചിട്ട് രണ്ടു വിസിൽ വരുന്ന സമയത്ത് നമുക്ക് തീ ഓഫാക്കാം. ശേഷം മുന്തിരി കുറച്ച് സമയത്തേക്ക് തണുക്കാനായി മാറ്റി വയ്ക്കുക. തണുത്തതിന് ശേഷം മുന്തിരി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. അതിനു ശേഷം ഒരു അരിപ്പ കൊണ്ട് നല്ലപോലെ ഒന്ന് അരിച്ചെടുക്കുക.

സ്വാദിഷ്ടമായ മുന്തിരി ജോസ് റെഡി. സാധാരണ മുന്തിരി ജ്യൂസ് ഉണ്ടാക്കുമ്പോൾ നേരിട്ട് അടിച്ചു എടുക്കുകയാണ് പതിവ്. എന്നാൽ മുന്തിരി വേവിച്ചതിനു ശേഷം ഈ രീതിയിൽ മുന്തിരിജ്യൂസ് തയ്യാറാക്കി എടുക്കുകയാണെങ്കിൽ വളരെ സ്വാദിഷ്ടമായ രീതിയിൽ വ്യത്യസ്തമായ ഒരു ജ്യൂസ് കുടിക്കാവുന്നതാണ്. എല്ലാവരും അവരവരുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ. Video credit: Ladies planet By Ramshi