നാവിൽ രുചിയൂറും നെല്ലിക്ക അച്ചാർ 😋 എത്ര കാലം എടുത്താലും കേടാവാതെ അച്ചാർ ഇരിക്കാൻ ഇങ്ങനെ ചെയ്യൂ.. 😋👌

നെല്ലിക്ക അടർത്തി ഇടാതെ എങ്ങനെ നല്ല നെല്ലിക്ക അച്ചാർ ഉണ്ടാക്കാം എന്ന് നോക്കാം. അച്ചാറിടാൻ ആവശ്യമായ നെല്ലിക്ക നന്നായി കഴുകി തുടച്ചെടുത്ത്, അതിനു ശേഷം നന്നായി ആവി കയറ്റി എടുക്കുക. ആവി കയറിയതിനു ശേഷം നെല്ലിക്ക എടുത്ത് തണുപ്പിച്ചശേഷം അതു നന്നായി തുടച്ചെടുക്കുക. അല്‌പം പോലും വെള്ളത്തിന്റെ അംശം നെല്ലിക്കയിൽ കാണാൻ പാടില്ല. അതിന്റെ അംശം നെല്ലിക്കയിൽ ഉണ്ടെങ്കിൽ

അച്ചാർ എളുപ്പം ചീത്ത ആകാൻ സാധ്യതയുണ്ട്. ആദ്യം ആവശ്യമുള്ള വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞ് എടുക്കുകയോ അല്ലെങ്കിൽ ചതച്ചെടുക്കുകയോ ചെയ്യാം. വിന്നാഗിരി ചേർക്കാതെ ചെറുനാരങ്ങ നീര് ചേർത്താണ് നമ്മൾ അച്ചാർ ഇടുന്നത്. വിനാഗിരിയുടെ അംശം ശരീരത്തിൽ അധികം ചെല്ലുന്നത് ദോഷം ചെയ്യും. അച്ചാർ ഉണ്ടാക്കുന്നതിനായി ആദ്യം ഒരു ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക. ചൂടായ ചട്ടിയിലേക്ക് നല്ലെണ്ണ വേണം

ഒഴിച്ചു കൊടുക്കാൻ. ചെറുതായി ചൂടായ എണ്ണയിലേക്ക് നെല്ലിക്കയിട്ട് നന്നായിട്ട് വഴറ്റി എടുക്കാം. നന്നായി വഴറ്റിയ ശേഷം എണ്ണയിൽ നിന്നും നമുക്ക് നെല്ലിക്ക എടുത്തു മാറ്റാവുന്നതാണ്. നെല്ലിക്ക മാറ്റിയശേഷം അതേ എണ്ണയിലേക്ക് ഒരു സ്പൂൺ കടുകിട്ട് പൊട്ടിച്ച് എടുക്കാം. കടുക് പൊട്ടിയതിനു പിന്നാലെ 4/5 ഉലുവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. എണ്ണയിലേക്ക് നാലോ അഞ്ചോ വറ്റൽ മുളകും മുറിച്ചു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും

പച്ചമുളകും കൂടി ചേർത്തു കൊടുക്കാം. ഇവയെല്ലാം കൂടി നന്നായിട്ട് വഴറ്റി എടുക്കാം. വെളുത്തുള്ളിയും ഇഞ്ചിയും മൂപ്പിക്കുന്ന സമയത്ത് തീ കൂട്ടി വെക്കാം. നെല്ലിക്ക അച്ചാർ ഇടുന്നത് എങ്ങിനെയാണ് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit: NEETHA’S TASTELAND

Rate this post