കോഴിമുട്ട കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. കോഴിമുട്ട വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ!

ഇന്ന് നമ്മൾ കോഴിമുട്ട ഉപയോഗിച്ച് ഒരു വെറൈറ്റി റെസിപ്പിയാണ് ഉണ്ടാക്കുവാൻ പോകുന്നത്. അതിനായി ആവശ്യമുള്ളത് 4 കോഴിമുട്ടയാണ്. ഇത് തയ്യാറാക്കാനായി ആദ്യം കോഴിമുട്ട പുഴുങ്ങിയെടുക്കുക. പച്ചക്കറികൾ അരിഞ്ഞെടുക്കുന്ന vegetable grater ൽ നല്ലപോലെ അരിഞ്ഞെടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുക്കുക. എന്നിട്ട് അതിലേക്ക് 4 പച്ചമുളക് അരിഞ്ഞത്,

1 അല്ലി വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, 1/2 tsp വലിയജീരകം, 1 ഏലക്കായ, 1/2 tsp കുരുമുളക്, 1 കഷ്ണം പട്ട, 4 കറിയാമ്പൂ എന്നിവ വെള്ളം ചേർക്കാതെ നല്ലപോലെ അടിച്ചെടുക്കുക. അടുത്തതായി ചൂടായ ഒരു കാടായിലേക്ക് 4 tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് കടുക് ഇട്ട് നല്ലപോലെ പൊട്ടിക്കുക. പിന്നീട് ഇതിലേക്ക് 1 സവാള അരിഞ്ഞത്, കറിവേപ്പില,

ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. എന്നിട്ട് ഇതിലേക്ക് അരച്ചെടുത്ത മസാല ചേർത്തിളക്കുക. അടുത്തതായി ഇതിലേക്ക് 1/4 tsp മഞ്ഞൾപൊടി, 1/2 tsp മല്ലിപൊടി, 1/2 tsp മുളക്പൊടി, മുട്ട അരിഞ്ഞത് എന്നിവചേർത്ത് ഇളക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.