
മുട്ട കൊണ്ട് ഒരുതവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. ഇതിൻറെ രുചി പറഞ്ഞ് അറിയിക്കാൻ കഴിയില്ല.!! | Easy and Tasty Egg Recipes Malayalam
Easy and Tasty Egg Recipes Malayalam : ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് മുട്ട ഉപയോഗിച്ചുള്ള ഒരു കിടിലൻ വിഭവമാണ്. മുട്ടകൊണ്ട് പല വിഭവങ്ങളും നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും.. എന്നാലും ഇത്രയും ടേസ്റ്റിയായിട്ടുള്ള ഒരു മുട്ടവിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടാകുകയില്ല. പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയിലാണ് നമ്മൾ ഈ വിഭവം തയ്യാറാകുന്നത്. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആദ്യമായി ഒരു ബൗളിലേക്ക് 4 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് അതിലേക്ക് 1/4 tsp കുരുമുളക്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഉടച്ചെടുക്കുക. അടുത്തതായി ഒരു ചൂടായ പാനിലേക്ക് 2 tsp ഓയിൽ ഒഴിച്ച് അതിലേക്ക് ഉടച്ചെടുത്ത മുട്ട ഒഴിക്കുക. എന്നിട്ട് അത് ഒരു പ്ലേറ്റിലേക്ക് മാറ്റുക. പിന്നീട് മുട്ട ചെറിയ ചെറിയ കഷ്ണങ്ങളാകുക.

അടുത്തതായി ഒരു ബൗളിലേക്ക് 6 spn മൈദ, 2 1/2 spn കോൺഫ്ലോർ, ആവശ്യത്തിന് ഉപ്പ്, കുറച്ച് കാശ്മീരി മുളക് പൊടി എന്നിവ വെള്ളം ചേർത്ത് മിക്സ് ചെയ്തെടുക്കുക. എന്നിട്ട് അതിലേക്ക് കഷ്ണങ്ങളാക്കിയ മുട്ട ചേർത്തു കൊടുക്കുക. അതിനുശേഷം ഓയിൽ ഒഴിച്ച് ചൂടാക്കിയ പാനിൽ ഇത് പൊരിച്ചെടുക്കുക. അടുത്തതായി ഒരു ചൂടായ പാനിലേക്ക് ഓയിൽ ഒഴിക്കുക. എന്നിട്ട് അതിലേക്ക് 1 tsp ഇഞ്ചി ചെറുതായി അരിഞ്ഞത്, 1 tsp വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക.
പിന്നീട് അതിലേക്ക് 2 സവാള അരിഞ്ഞത്, ക്യാപ്‌സിക്കം, ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് വഴറ്റിയെടുക്കുക. എന്നിട്ട് 2 spn ടൊമാറ്റോ, റെഡ് ചില്ലി സോസുകൾ, 1 spn സോയാസോസ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് അതിലേക്ക് 1 1/ 2 spn കോൺഫ്ലോർ വെള്ളത്തിൽ കലക്കിയത് ചേർക്കുക. 1/ 4 പഞ്ചസാര ചേർത്താൽ ടേസ്റ്റ് കൂടും. എന്നിട് അതിലേക്ക് പൊരിച്ച മുട്ട അതിൽ ചേർത്ത് ഇളക്കുക. ഇതോടെ നമ്മുടെ വിഭവം റെഡി. Video Credit : Mammy’s Kitchen