രണ്ടു ചേരുവകളും ഏഴ് മിനിറ്റും ഉണ്ടെങ്കിൽ ഈയൊരു വിഭവം തയ്യാറാക്കാം.. വൈറലായ വിഭവം.!! | Tasty Egg Pudding Recipe

Tasty Egg Pudding Recipe Malayalam : രണ്ട് ചേരുവകളും 7 മിനിറ്റും ഉണ്ടെങ്കിൽ വൈറലായ ആ ഒരു വിഭവം തയ്യാറാക്കാം. യൂട്യൂബിൽ വൈറലായ ആ ഒരു രുചികരമായ വിഭവം. പഞ്ഞി പോലെ കാണാൻ വളരെ ഭംഗിയുള്ള അലിഞ്ഞു പോകുന്ന സ്വാദിൽ ഒരു വിഭവമാണ് ഇന്നിനി തയ്യാറാക്കുന്നത്. പെട്ടെന്ന് തയ്യാറാക്കാനും പറ്റും നല്ല സ്വാദുള്ള വളരെ ഹെൽത്തിയുമാണ് ഈ ഒരു പലഹാരം. മുട്ട കഴിക്കാത്തവരെ മുട്ട കഴിപ്പിക്കാനും,

അത് കൂടാതെ മുട്ടയിലുള്ള എല്ലാ ഗുണങ്ങളും കിട്ടുന്നതിനും തടി കൂടുന്നത് പേടിക്കാതെ കഴിക്കാവുന്ന ഈ ഒരു വിഭവം ഒത്തിരി ഇഷ്ടമാകും. ആദ്യമായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്ത് ഒന്ന് കാരമലൈസ് ചെയ്തെടുക്കുക. നല്ലൊരു ബ്രൗൺ നിറമാകുന്ന വരെ ഇളക്കിക്കൊടുത്ത് കറക്റ്റ് പാകത്തിനായി വരുമ്പോൾ ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് നന്നായി ചുറ്റിച്ച് പാത്രം മുഴുവനായിട്ടും വരുന്ന രീതിയിൽ ആക്കി മാറ്റിവയ്ക്കുക.

Pudding

അതിനുശേഷം മുട്ടയുടെ വെള്ളയിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കുറച്ച് വാനില എസൻസും ചേർത്ത് നന്നായിട്ട് ബീറ്റ് ചെയ്ത് ശേഷം, ഈ മിക്സ് പഞ്ചസാര കാരമാലിസ് പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. ശേഷം ഇത് ആവിയിൽ നന്നായിട്ട് വേവിച്ചെടുക്കുക. വേവിച്ച് എടുക്കുമ്പോൾ ഒരു 20 മിനിറ്റോളം ചെറിയ തീയിൽ വേണം വെക്കേണ്ടത്. അതിനുശേഷം ഇതൊന്നു തണുത്തു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ആ സമയം പഞ്ചസാര മുഴുവൻ ആയിട്ടും ആ മുകളിലേക്ക് വരികയും

വളരെ രുചികരവും നല്ല പഞ്ഞിയാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും. നട്സ് അല്ലെങ്കിൽ ചെറി കൊണ്ട് അലങ്കരിക്കുകയും ചെയ്യാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit : sruthis kitchen