എന്റെ ഈശ്വരാ ഈ സൂത്രം ഇതുവരെ അറിയാതെ പോയല്ലോ.? പെട്ടെന്ന് നോക്കൂ അടിപൊളിയാണേ! 😍👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കിടിലൻ കേക്കിന്റെ റെസിപ്പിയാണ്. വീട്ടിലുള്ള ചേരുവകൾകൊണ്ട് ആവിയിൽ പത്തുമിനിറ്റ് വേവിച്ചെടുത്താൽ മതി ഈ ടേസ്റ്റിയായ കേക്ക് നമുക്ക് ഉണ്ടാക്കുവാനായിട്ട്. അപ്പോൾ അത് എങ്ങിനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറെടുക്കുക. എന്നിട്ട് അതിലേക്ക് 1 കപ്പ് റവ, 1/2 കപ്പ് പഞ്ചസാര എന്നിവ

ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് 2 കോഴിമുട്ട പൊട്ടിച്ചൊഴിച്ചത്, കുറച്ച് ഉപ്പ്, 1/4 കപ്പ് ഓയിൽ, വാനില എസ്സൻസ് എന്നിവ ചേർത്ത് മിക്സിയിൽ നല്ലപോലെ ഒന്ന് അടിച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് 1/2 tsp ബേക്കിംഗ് പൗഡർ കൂടി ചേർത്ത് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക. അതിനുശേഷം കേക്ക് ഉണ്ടാക്കാനുള്ള സ്റ്റീൽ ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രം എടുക്കുക. എന്നിട്ട് അതിൽ അൽപം ഓയിൽ

തടവി കൊടുക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്റർ കുറേശെ ആയി ഒഴിച്ച് കൊടുക്കാവുന്നതാണ്. ഗ്ലാസിൽ മുഴുവനായും നിറക്കേണ്ട.. കാൽഭാഗം മാത്രം നിറച്ചാൽ മതിയാകും. എന്നിട്ട് ഗ്ലാസ് ഒന്ന് തട്ടികൊടുത്ത് എയർ ബബിൾസ് ഒക്കെ കളയുക. അതിനുശേഷം ഇത് ഇഡലി തട്ടിലെ ഓരോ കുഴിയിലും ഇറക്കിവെക്കുക. ഇഡലി പാത്രത്തിലാണ് നമ്മൾ ഈ കേക്ക് ഉണ്ടാക്കിയെടുക്കുന്നത്. ഇനി ഇത് ആവിയിൽ

വേവിച്ചെടുക്കണം. അതിനായി ഇഡലി പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ ചൂടാക്കുക. വെള്ളം നല്ലപോലെ ചൂടായി ആവി വരുമ്പോൾ അതിലേക്ക് മാവ് ഒഴിച്ചിട്ടുള്ള ഗ്ലാസിന്റെ ഇഡലി തട്ട് ഇറക്കിവെച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. 10 മിനിറ്റുകൊണ്ട് കേക്ക് വെന്തു വരുന്നതാണ്. പിന്നീട് ഇത് ചൂടാറിവരുമ്പോൾ ഗ്ലാസിൽ നിന്നും എടുക്കാവുന്നതാണ്. അങ്ങിനെ ടേസ്റ്റിയും സ്പോഞ്ചിയുമായ കപ്പ് കേക്ക് റെഡി. Video credit: E&E Kitchen

Rate this post