ചക്കക്കുരു ഇനി ചുമ്മാ കളയണ്ട.. വായിൽ കപ്പലോടും! ചക്ക കുരു നിസാരക്കാരനല്ല!! ചക്കക്കുരു കൊണ്ട് ഒരു കിടിലൻ ഐറ്റം.!!

ചക്കക്കുരു ഇനി ചുമ്മാ കളയണ്ട.. വായിൽ കപ്പലോടും! 😳😋 ചക്ക കുരു നിസാരക്കാരനല്ല!! 😳👌 ചക്കക്കുരു കൊണ്ട് ഒരു കിടിലൻ ഐറ്റം 😋👌 ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ചക്കക്കുരു ഉപയോഗിച്ച് ഉള്ള ഒരു അടിപൊളി പായസത്തിന്റെ റെസിപ്പിയാണ്. ചക്കക്കുരുവോണ്ട് ഉണ്ടാക്കുന്നതല്ലേ എന്ന് വിജാരിച്ച് നിങ്ങൾ ആരും ഇത് നിസാരമാക്കേണ്ട.. കിടിലൻ ടേസ്റ്റാണിതിന്. പിന്നെ ആരോഗ്യത്തിനുംനല്ലതാണ്. ഇതുണ്ടാക്കാനായി ആദ്യം ചക്കക്കുരു വൃത്തിയാക്കി വേവിച്ചെടുക്കുക.

എന്നിട്ട് ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. പിന്നീട് ഇതിലേക്ക് കുറച്ച് തേങ്ങാപാൽ ഒഴിച്ച് കൊടുക്കുക. രണ്ടാംപാൽ ആണ് ഇവിടെ ഒഴിച്ച് കൊടുക്കേണ്ടത്. എന്നിട്ട് മിക്സിയിൽ ഇത് പേസ്റ്റ് പോലെ അരച്ചെടുക്കുക. കുറച്ചു തരിതരി പോലെ അരച്ചെടുത്താൽ പായസത്തിന് പ്രത്യേക രസമായിരിക്കും. അടുത്തതായി പായസം ഉണ്ടാക്കുന്ന പാത്രത്തിലേക്ക് മിക്സിയിൽ അരച്ചെടുത്ത ചക്കക്കുരു – തേങ്ങാപാൽ മാറ്റുക. എന്നിട്ട് അതിലേക്ക് രണ്ടാംപാൽ ബാക്കിയുള്ളതുകൂടി ചേർത്ത് മിക്സ് ചെയ്യുക.

പിന്നീട് ഇതിലേക്ക് 8 ശർക്കര 1/4 കപ്പ് വെള്ളം ചേർത്ത് ചൂടാക്കി ഉരുക്കിയെടുത്തത്, 4 ഏലക്കായ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്തു നല്ലപോലെ ഇളക്കിയെടുക്കുക. എന്നിട്ട് ഇത് അടുപ്പത്ത് വെച്ച് നല്ലപോലെ ചൂടാക്കുക. ഇടക്കിടക്ക് ഇളക്കി കൊടുക്കുവാൻ മറക്കരുത്. നല്ലപോലെ തിളച്ചു വരുമ്പോൾ തേങ്ങയുടെ ഒന്നാംപാൽ ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കുക. പിന്നീട് ഇത് തിളച്ചുവരുമ്പോൾ നമുക്ക് അടുപ്പിൽ നിന്നും ഇറക്കി വെക്കാവുന്നതാണ്. അടുത്തതായി മറ്റൊരു പാൻ ചൂടാക്കുക.

പാൻ ചൂടായി വരുമ്പോൾ അതിലേക്ക് 1 tbsp നെയ്യ് ചേർക്കുക. നെയ്യ് ചൂടായി വരുമ്പോൾ ഇതിലേക്ക് 3 tbsp തേങ്ങാക്കൊത്ത് ചേർക്കുക. ഫ്രൈ ആയിവരുമ്പോൾ ഇതിലേക്ക് കുറച്ച് അണ്ടിപരിപ്പും ഉണക്കമുന്തിരിയും കൂടി ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. പിന്നീട് ഇത് പായസത്തിലേക്ക് ചേർത്തുകൊടുത്ത് നല്ലപോലെ ഇളക്കുക. ചക്കക്കുരു പായസം റെഡി. വീട്ടിൽ ചക്കക്കുരു ഉണ്ടെങ്കിൽ നിങ്ങളിത് തീർച്ചയായും ഒരുതവണ ഉണ്ടാക്കി നോക്കണം. Video credit: NOUFA’S KITCHEN