ചക്കയുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ.. ചക്ക ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീല്ലല്ലോ! | Chakka Recipe in Malayalam

Chakka Recipe in Malayalam : ചക്ക സീസൺ കഴിയാൻ പോവുകയാണ്. ഇപ്പോഴും ചക്ക ഉള്ളവർക്ക് ചെയ്തു നോക്കാവുന്ന ഒരു നല്ല വിഭവമാണ് ഇത്. ചക്ക കൊണ്ട് വളരെ വേഗത്തിലും ഉണ്ടാക്കാൻ സാധിക്കുന്ന ഈ വിഭവം ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പിന്നെ തീർച്ചയായും വീണ്ടും വീണ്ടും ഉണ്ടാകും. ഈ വിഭവത്തിന്റെ റെസിപ്പി എങ്ങനെയാണ് എന്ന് നോക്കാം.

ആദ്യം ചകിനിയും കുരുവും കളഞ്ഞ് വൃത്തിയാക്കിയ ഒന്നരകപ്പ് ചക്കപ്പഴം എടുക്കുക. അത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ചക്ക അരയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക വെള്ളം ഒട്ടും ചേർക്കാതെയാണ് ചക്ക പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കേണ്ടത്. ഇനി ഈ ഒരു വിഭവം തയ്യാറാക്കാൻ ആവശ്യമായി വേണ്ടത് ശർക്കര ആണ്. ഇതിനായി മൂന്ന് പീസ് വെല്ലം എടുക്കുക.

Chakka Recipe

അത് മുക്കാൽ കപ്പ് വെള്ളത്തിൽ ശർക്കര പാനി ഉണ്ടാക്കുക. ഇത് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് വെക്കുക. ഇനി തീയിൽ ഒരു കടായി വെച്ച് നന്നായി ചൂടായി വന്നതിനു ശേഷം അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായതിനു ശേഷം അതിൽ അണ്ടിപ്പരിപ്പ് മുന്തിരിങ്ങ എന്നിവ ഇട്ട് വറുത്തെടുക്കുക. ബാക്കി വരുന്ന നെയ്യിലേക്ക്

അരച്ചു വെച്ചിരിക്കുന്ന ചക്ക പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഏകദേശം മൂന്നു മിനിറ്റോളം മീഡിയം തീയിൽ ചക്ക വഴറ്റിയെടുക്കണം. ഇനി അതിലേക്ക് അരിച്ചെടുത്ത് വച്ചിരിക്കുന്ന ശർക്കരപ്പാനി ചേർത്ത് നന്നായി ഇളക്കുക. കട്ടപിടിക്കാതെ ഇളക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ അറിയാൻ വീഡിയോ കാണുക. Video credit : Ladies planet By Ramshi

Rate this post