
കുക്കറിൽ രണ്ട് വിസിൽ ഉപ്പുമാവ് റെഡി.. നുറുക്ക് ഗോതമ്പ് ഉപ്പുമാവ് എളുപ്പത്തിൽ ഇങ്ങിനെ ഉണ്ടാക്കൂ! | Broken Wheat Upma Recipe
Broken Wheat Upma Recipe Malayalam : നുറുക്ക് ഗോതമ്പ് കൊണ്ട് തയ്യാറാക്കാം രുചികരമായ ഉപ്പ് മാവ്. അതും കുക്കറിൽ തയ്യാറാക്കാം, വളരെ രുചികരവും ഹെൽത്തിയുമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. പ്രത്യേകിച്ച് കുക്കറിൽ ആയതുകൊണ്ട് തന്നെ നിമിഷങ്ങൾ കൊണ്ട് തയ്യാറാക്കി എടുക്കാം. സ്വാദ് എങ്ങനെ ഉണ്ടാകും എന്നൊക്കെ ആലോചിക്കുന്നുണ്ടാകും,
പക്ഷെ ഒരിക്കൽ ഇങ്ങനെ ഉണ്ടാക്കിയാൽ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ. സാധാരണ ഉപ്പ് മാവ് തയ്യാറാക്കുമ്പോൾ അത് തിളച്ച് വറ്റി വരാൻ എടുക്കുന്ന സമയം ഒന്നും ഇതിൽ എടുക്കില്ല. അത് കൂടാതെ നല്ല ഊതിരുതിരായി വളരെ ഹെൽത്തി ആയിട്ട് ഒരു ബ്രേക്ഫാസ്റ് ആണ് ഇത്. എത്ര സമയം കഴിഞ്ഞാലും ഈ ഉപ്പ് മാവ് കട്ട പിടിക്കുകയോ സ്വാദ് കുറയുകയോ ഒന്നുമില്ല.

അതിനായി ആദ്യം ചെയ്യേണ്ടത് ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് നന്നായി നുറുക്ക് ഗോതമ്പ് വറുത്തെടുക്കുക. വറുത്തെടുത്ത് കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് അത് ഒന്നു മാറ്റി വയ്ക്കുക, മറ്റൊരു കുക്കർ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടിച്ച്, ചുവന്ന മുളകും, കറിവേപ്പില ചേർത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ഒക്കെ ചേർക്കാം.
ഇത്രയും ചേർത്ത് നന്നായി മിക്സ് ചെയ്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത്, വറുത്തു വെച്ചിട്ടുള്ള നുറുക്ക് ഗോതമ്പ് ചേർത്ത് കുക്കറിൽ ഇട്ടു നന്നായി ഇളക്കി അടച്ചു രണ്ട് വിസിൽ വച്ചു വേകിക്കാവുന്നതാണ്. തുറക്കുമ്പോൾ വളരെ രുചികരമായ ഉപ്പ് മാവ് തയ്യാറാക്കാവുന്നതാണ്, തയ്യാറാക്കുന്ന വിധം വീഡിയോ കൊടുക്കുന്നുണ്ട്. Video Credit : NEETHA’S TASTELAND