നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ് അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. പഞ്ഞി പോലെ സോഫ്റ്റ് അപ്പം.!!
നുറുക്ക് ഗോതമ്പ് ഉണ്ടോ.? എങ്കിൽ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ് അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. എളുപ്പത്തിൽ നല്ല സോഫ്റ്റ് അപ്പം തയ്യാറാക്കാം. ഇന്ന് നമ്മൾ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ് അപ്പം ആണ് തയ്യാറാക്കാൻ പോകുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള അപ്പം കഴിച്ചിട്ടുണ്ടോ.? വളരെ ടേസ്റ്റിയായ അപ്പം നുറുക്ക് ഗോതമ്പ് വെച്ച് തയ്യാറാക്കാൻ കഴിയും.
- നുറുക്ക് ഗോതമ്പ് – 1കപ്പ്
- പഞ്ചസാര – 2ടീസ്പൂൺ
- നാളികേരം – 1/4 കപ്പ്
- ഇൻസ്റ്റന്റ് യീസ്റ്റ് – ഒരു നുള്ള്
- ചോറ് – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
നല്ല മൃദുവായ അപ്പവും സ്റ്റൂവോ ചിക്കനോ കൂടി കഴിക്കുന്ന രുചി അടിപൊളിയാ. അപ്പം ഉണ്ടാക്കാനായി ഒരു മിക്സി ജാറിലേക്ക് കുതിർത്തുവെച്ച നുറുക് ഗോതമ്പ്, നാളികേരം, ചോറ്, പഞ്ചസാര, ഇൻസ്റ്റന്റ് യീസ്റ്റ്, വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. തലേ ദിവസം ഇങ്ങനെ ചെയ്ത് രാവിലെയാണ് നമ്മൾ അപ്പം ഉണ്ടാക്കുന്നത്.
ഏകദേശം 7 മണിക്കൂറെങ്കിലും ഈ മാവ് അടച്ചു വെക്കണം. അതിനുശേഷം നമുക്ക് അപ്പം ചുട്ടെടുക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Video Credit : Tasty Treasures by Rohini