ബ്രെഡ്‌ എണ്ണയിൽ ഇതുപോലെ ഇട്ടാൽ കാണൂ മാജിക്‌!! ബ്രെഡ്‌ വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിയാതെ പോയല്ലോ.?

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ബ്രെഡ്‌ കൊണ്ട് ഒരു കിടിലൻ സ്‌നാക്കിന്റെ റെസിപ്പിയാണ്. അതിനായി കുറച്ച് ബ്രെഡ്‌ എടുക്കുക. പിന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ച് കടലമാവാണ്. ഇതിലേക്ക് നമുക്ക് ആവശ്യമായിട്ടുള്ള ചേരുവകൾ 3/4 spn മുളക്പൊടി, 1 spn അരിപൊടി, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് മഞ്ഞൾപൊടി എന്നിവയാണ്.

ആദ്യം ഈ ചേരുവകളെല്ലാം കടലമാവ് എടുത്തിരിക്കുന്ന ബൗളിലേക്ക് ചേർത്ത് കൊടുക്കുക. ഇവിടെ കടലമാവ് നമുക്ക് ആവശ്യത്തിന് ഉള്ളത് എടുക്കാവുന്നതാണ്. അടുത്തതായി ഇതിലേക്ക് കായത്തിന്റെ പൊടി 2 നുള്ള് ചേർത്ത് കൊടുക്കാം. എന്നിട്ട് ഇവയെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്യുക. കടലമാവിലെ കട്ടയെല്ലാം നല്ലപോലെ ഉടച്ചെടുക്കണം.

അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം കുറേശെ ആയി ഒഴിച്ച് പഴംപൊരിയുടെ അല്ലെങ്കിൽ ഇഡലിയുടെ മാവിന്റെ രൂപത്തിൽ ആക്കിയെടുക്കുക. അടുത്തതായി ബ്രെഡ്‌ വീഡിയോയിലെ പോലെ കഷ്ണങ്ങളാക്കി എടുക്കുക. ഇനി ഈ ബ്രെഡ്‌ കഷ്ണങ്ങൾ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ ഓരോന്നായി മുക്കിയെടുത്ത് ചൂടായ എണ്ണയിൽ ഇട്ട് നല്ലപോലെ ഒന്ന് പൊരിച്ചെടുക്കണം.

അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ചു നല്ലപോലെ ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് മാവിൽ മുക്കിയെടുത്ത ബ്രെഡ്‌ ഓരോന്നായി ഇട്ടുകൊടുക്കാവുന്നതാണ്. പിന്നീട് ഇത് തിരിച്ചും മറിച്ചും ഇട്ടുകൊടുക്കുക. Video credit: Grandmother Tips