
കട്ടൻചായ മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ! ഈ കട്ടൻചായ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ! | Black Tea Recipe
Black Tea Recipe Malayalam : കട്ടൻ ചായ കുടിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. ക്ഷീണം മാറുവാനും ഉന്മേഷം ലഭിക്കുവാനും കട്ടൻ ചായ വളരെ നല്ലതാണ്. തികച്ചും വ്യത്യസ്തമായ രീതിയിൽ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി കട്ടൻ ചായയെ കുറിച്ച് നോക്കാം. ഇതുവരെ ആരും ഉണ്ടാക്കിയിട്ടില്ല എന്നാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഉണ്ടാക്കി കുടിച്ചു നോക്കേണ്ട ഒരു കട്ടൻ ചായ തന്നെയാണ് പരിചയപ്പെടുന്നത്.
ഈയൊരു ചായ ഉണ്ടാക്കുവാനായി ഒന്നര ഗ്ലാസ് വെള്ളം തിളപ്പിക്കാൻ ആയി വെക്കുക. വെള്ളം നല്ല പോലെ വെട്ടിത്തെളിച്ചു വരുന്ന സമയത്ത് ഒന്നരടീസ്പൂൺ ചായപ്പൊടി ഇതിലേക്ക് ചേർക്കുക. കുറച്ചു കൂടുതൽ കടുപ്പത്തിൽ ആയിട്ട് വേണം ചായ ഉണ്ടാക്കി എടുക്കാൻ. ശേഷം ഒരു 30 സെക്കൻഡ് നേരമെങ്കിലും നല്ലപോലെ തിളപ്പിച്ചു തണുക്കാനായി മാറ്റിവയ്ക്കുക. തണുത്തതിനു ശേഷം അരിച്ചെടുത്ത് മിക്സിയുടെ ജാർ ലേക്ക് ഒഴിച്ചു കൊടുക്കുക.

സാധാരണയായി നമ്മൾ ചായപ്പൊടി ഇട്ടതിനു ശേഷം ഫ്ലെയിം ഓഫ് ചെയ്തു കൊടുക്കുകയാണ് പതിവ് എന്നാൽ ഇതൊരു 30 സെക്കൻഡ് നേരമെങ്കിലും കൂടുതൽ തിളപ്പിച്ച് എടുക്കേണ്ടതാണ്. മിക്സിയിലേക്ക് ഒഴിച്ചതിനു ശേഷം മുക്കാൽ കപ്പ് തണുപ്പിച്ച പാൽ ചേർത്ത് കൊടുക്കുക. രണ്ട് വലിയ സ്പൂൺ പാൽപ്പൊടി ചേർക്കുന്നത് കുറച്ചുകൂടിയും ടേസ്റ്റ് കിട്ടുന്നതാണ്. നല്ലൊരു ഫ്ലേവർ കിട്ടുന്നതിനായി കാൽ ടീസ്പൂൺ വാനില എസൻസും
കൂടാതെ മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർക്കുക. കൂടുതൽ ടേസ്റ്റ്ഉം ക്രീമിയുമായി കിട്ടാൻ വേണ്ടി കുറച്ച് ഐസ്ക്രീമും കൂടി ചേർത്തതിനു ശേഷം നന്നായിട്ട് അടിച്ചെടുക്കുക. വളരെ ടേസ്റ്റിയും ക്രീമിയും ആയിട്ടുള്ള ചായ തയ്യാർ. എപ്പോഴും ചൂടോടുകൂടി ചായ കുടിക്കുന്ന നമ്മൾക്ക് വളരെ വ്യത്യസ്തമായ രീതിയിൽ തണുപ്പിച്ച് ഉണ്ടാക്കി എടുക്കാവുന്ന ഈ ചായ കുടിച്ചു നോക്കൂ. Video credit : Ladies planet By Ramshi