പാലട തോൽക്കും ഇതിനു മുന്നിൽ! ഒറ്റ തവണ ഇങ്ങനെ ഉണ്ടാക്കു.. പിന്നെ എപ്പോഴും ഉണ്ടാക്കാൻ തോന്നും.!! | Tasty Aval Payasam Recipe

Tasty Aval Payasam Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി പായസത്തിന്റെ റെസിപ്പിയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ പായസം എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. പാലട പായസത്തിന്റെ അതേ രുചിയിലാണ് നമ്മൾ ഈ പായസം ഉണ്ടാക്കുന്നത്. അവൽ വെച്ചാണ് പായസം നമ്മൾ തയ്യാറാക്കിയെടുക്കുന്നത്.

അതിനായി ആദ്യം അവൽ വറുത്തെടുക്കാനായി ഒരു ചൂടായ പാനിലേക്ക് 1 tbsp നെയ്യ് ഒഴിച്ച് ചൂടാക്കുക. നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് 1 കപ്പ് അവൽ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി കൊടുക്കുക. അവൽ ക്രിസ്‌പിയായി, കയ്യിലെടുക്കുമ്പോൾ പൊട്ടുന്ന പോലെ ആകുന്നതുവരെ ഒന്ന് വറുത്തെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. അടുത്തതായി ചൂടായ പാനിലേക്ക് 1 കഷ്ണം ബട്ടർ ചേർത്ത് ചൂടാക്കുക.

ബട്ടർ ഉരുകി വരുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായിട്ടുള്ള പഞ്ചസാര ചേർത്ത് നന്നായി ചൂടാക്കി ഉരുക്കി എടുക്കുക. പഞ്ചസാര ഉരുകി ബ്രൗൺ കളർ ആയി വരുമ്പോൾ അതിലേക്ക് 1/2 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 2 കപ്പ് പശുവിൻ പാൽ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഈ പാല് നല്ലപോലെ തിളപ്പിച്ച് ഒന്ന് കുറുക്കി എടുക്കണം. പാല് നല്ലപോലെ കുറുകി വരുമ്പോൾ ഇതിലേക്ക് നേരത്തെ വറുത്തു വെച്ചിട്ടുള്ള അവൽ ചേർത്തു കൊടുക്കാവുന്നതാണ്.

അതിനുശേഷം അവിൽ നല്ലപോലെ സോഫ്റ്റ് ആയി വരുന്നതുവരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. നല്ലപോലെ വെന്ത് പായസം കട്ടിയായി വരുമ്പോൾ അതിലേക്ക് കുറച്ച് ഏലക്കായ പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി തീ ഓഫാക്കി പായസത്തിനു മുകളിലേക്ക് കുറച്ചു നെയ്യ് കൂടി ഒഴിച്ച് കൊടുത്ത് മിക്സ് ചെയ്‌താൽ നമ്മുടെ ടേസ്റ്റിയായ പായസം റെഡി. ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.. Video credit: She book