അരി വെള്ളത്തിൽ ഇടാൻ മറന്നോ? പേടിക്കേണ്ട!! ഇങ്ങനെ അരച്ച് ഒരു മണിക്കൂറിൽ ഇനി അപ്പം ചുടാം.!! | tasty appam recipe

ചിലപ്പോൾ ചില തിരക്കുകൾ മൂലം അരിയും ഉഴുന്നും വെള്ളത്തിൽ ഇടാനും മറ്റും സാധാരണഗതിയിൽ മറന്നു പോകുന്നവരാണ് വീട്ടമ്മമാരിൽ അധികവും. അതുകൊണ്ടു തന്നെ പിറ്റേ ദിവസം പ്രഭാത ഭക്ഷണം ഉണ്ടാക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമേറിയ ഒരു കാര്യം തന്നെയാണ്.

എന്നാൽ ഇങ്ങനെ അരി വെള്ളത്തിലിടാൻ മറന്നു പോയവർക്ക് ഒരു മണിക്കൂറിനുള്ളിൽ തന്നെ നല്ല മയത്തിൽ ഉള്ള പഞ്ഞി പോലുള്ള അപ്പം ചുട്ട് എടുക്കാൻ ഉള്ള രീതിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. സാധാരണ വീട്ടമ്മമാർ ചെയ്യുന്നത് ഉച്ചയ്‌ക്കോ രാവിലെയോ അരി വെള്ളത്തിലിട്ട ശേഷം വൈകുന്നേരം അത് അരച്ച് വെച്ച് രാവിലെ അപ്പം ചുട്ട് എടുക്കുകയാണ്.

എന്നാൽ ഈ പറയുന്ന രീതി അനുസരിച്ചാണെങ്കിൽ രാത്രി അരിയും തേങ്ങയും മറ്റും വെള്ളത്തിലിട്ട ശേഷം രാവിലെ അത് അരച്ച് ഒരു മണിക്കൂറിനുള്ളിൽ നല്ല അപ്പം ചുട്ടു എടുക്കാൻ സാധിക്കും. അത് എങ്ങനെയെന്ന് നോക്കാം. ഒരു കപ്പ് അരിക്ക് അരക്കപ്പ് തേങ്ങ എന്ന അളവിൽ വേണം നമ്മൾ എടുക്കാൻ. ഓരോരുത്തരും എടുക്കുന്ന അരിയുടെയും തേങ്ങയുടെയും അളവിൽ വ്യത്യാസം വരാം.

സാധാരണ ഒരു അപ്പം ചുടാൻ എന്തൊക്കെ സാധനങ്ങൾ ഉപയോഗിക്കുന്നുവോ അതൊക്കെയും തലേന്ന് രാത്രിയിൽ തന്നെ വെള്ളത്തിലിട്ടു വയ്ക്കുക. മുങ്ങി കിടക്കുവാൻ പാകത്തിനു മാത്രം വെള്ളമൊഴിച്ച് വയ്ക്കാവുന്നതാണ്. ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit : Sheela George