റവയും ഉരുളക്കിഴങ്ങും കൊണ്ട് ഞൊടിയിടയിൽ അടിപൊളി സ്നാക്ക്.. എത്ര കഴിച്ചാലും മതിവരാത്ത സ്നാക്ക്.!! | Tasty and Easy Evening Snack Recipe

Tasty and Easy Evening Snack Recipe Malayalam : നമ്മൾ എല്ലാവരും വൈകുന്നേരങ്ങളിൽ പല തരത്തിലുള്ള ഈവനിങ് സ്നാക്ക് ഉണ്ടാക്കാറുണ്ടല്ലേ. ഇന്ന് മറ്റൊരു ടേസ്റ്റി ആയിട്ടുള്ള സ്നാക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാല്ലോ. അതിനായി ആദ്യം തന്നെ ഒരു പാൻ എടുക്കണം അതിലേക്ക് രണ്ടു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കണം. അതിനു ശേഷം 1/2 ടീസ്പൂൺ ഉപ്പും ചേർത്ത് ഒന്ന് ഇളക്കി കൊടുത്ത ശേഷം

2 ടീസ്പൂൺ എണ്ണയും ചേർത്ത് കൊടുക്കണം. വെള്ളം നന്നായി തിളച്ചതിനു ശേഷം 1 കപ്പ് റവ ചേർത്ത് നന്നായി ഇളക്കണം. നല്ല കട്ടിയിൽ വേണം റവ വാട്ടി സെറ്റാക്കി എടുക്കാൻ. അതിനു ശേഷം റവ മറ്റൊരു ബൗളിലേക്ക് മാറ്റിയതിന് ശേഷം വേവിച്ച് വെച്ചിരിക്കുന്ന ഉരുളകിഴങ്ങ് നന്നായി ഗ്രൈന്റ് ചെയ്ത് റവയിലേക്ക് ചേർക്കണം. ഒപ്പം തന്നെ ആവശ്യത്തിന് ഉപ്പും, 2 ടീസ്പ്പൂൺ ചില്ലി ഫ്ലേയ്ക്ക്സ്,

Snack

2 ടീസ്പ്പൂൺ മല്ലിയിലയും എരുവനുസരിച്ച് പച്ചമുളകും മഞ്ഞൾപ്പൊടിയും 2 ടീസ്പ്പൂൺ നല്ല ജീരകവും ചേർത്ത് നന്നായി കുഴച്ചെടുക്കണം. അതിനു ശേഷം കൈയിൽ കുറച്ച് വെള്ളിച്ചെണ്ണ പുരട്ടിയതിന് ശേഷം മാവ് ഒരേ ഷെയ്പ്പിൽ പരത്തി എടുക്കണം. പരത്തി കഴിഞ്ഞാൽ അടുപ്പിൽ മറ്റൊരു ചീന ചട്ടിയോ പാനോ വെച്ചു കൊടുക്കണം. ആവിശ്യത്തിന് വെള്ളിച്ചെണ്ണ ഒഴിച്ചു കൊടുക്കണ്ണം.

എണ്ണ ചൂടായതിനു ശേഷം ഒരു ഗോൾഡൻ ബ്രവുൺ ആവുന്നത് വരെ നല്ല ക്രിസ്പ്പിയായി മെരിയിച്ചെടുക്കണം. ഇതോടെ നമ്മുടെ ടേസ്റ്റി സ്‌നാക്ക് റെഡിയായി കഴിഞ്ഞു. ഈ സ്നാക്കിന്റെ കൂടുതൽ വിശേഷങ്ങളറിയാൻ നമ്മുക്ക് ഈ വീഡിയോ മുഴുവനായി കണ്ടാല്ലോ. Video Credit : Sheeba’s Recipes