എനിക്ക് അമ്മയില്ല, എന്റെ മകളുടെ വിവാഹം അമ്മ നടത്തി തരണം; നഞ്ചിയമ്മയെ ചേർത്ത് പിടിച്ച് സുരേഷ് ഗോപി | Suresh Gopi Invites Nanjiyamma For Daughters Wedding

Suresh Gopi Invites Nanjiyamma For Daughters Wedding: അയ്യപ്പനും കോശി എന്ന സച്ചീ ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിലേക്ക് ഇറങ്ങിവന്ന താരമാണ് നഞ്ചിയമ്മ. ചിത്രത്തിലെ ഏക ഗാനത്തോടുകൂടി ആളുകളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നഞ്ചിയമ്മ ദേശീയ പുരസ്കാരം അടക്കം സ്വന്തമാക്കിയിരുന്നു. പ്രത്യേക ശൈലിയിലുള്ള പാട്ടുപാടിയാണ് നഞ്ചിയമ്മ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്നത്. ഇപ്പോൾ നടൻ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട താരത്തിന്റെ ചില നിമിഷങ്ങളാണ് സോഷ്യൽ മീഡിയ വൈറലാകുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ മിന്നും താരമായ സുരേഷ് ഗോപി ഇപ്പോൾ മൂത്ത മകളുടെ വിവാഹത്തിരക്കുമായി ബന്ധപ്പെട്ട് നിൽക്കുകയാണ്. വിവാഹം ക്ഷണിക്കുവാനായി നഞ്ചിയമ്മയുടെ അടുത്ത് എത്തിയിരിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. നഞ്ചിയമ്മയുടെ കാലു തൊട്ട് നമസ്കരിച്ച ശേഷമാണ് വിവാഹ ക്ഷണപത്രിക താരം കൈമാറുന്നത്.

വിവാഹത്തിന് എത്തി മക്കളെ അനുഗ്രഹിക്കണമെന്ന് നഞ്ചിയമ്മയോട് സുരേഷ് ഗോപി പറയുകയും ചെയ്യുന്നു. എൻറെ അമ്മയുടെ സ്ഥാനത്താണ് എന്ന് പറയുമ്പോൾ എന്റെ മകനാണെന്ന് നഞ്ചിയമ്മയും തിരിച്ചു പറയുന്നുണ്ട്. പിന്നീട് ഇരുവരും ചേർന്നുള്ള സംഭാഷണത്തിന്റെ ചില നിമിഷങ്ങളും വീഡിയോയിൽ നിറയുന്നുണ്ട്. ആനുകൂല്യങ്ങൾ പറ്റിക്കുന്നവരെ ചവിട്ടി നടുവൊടിക്കണം എന്നാണ് സുരേഷ് ഗോപി നഞ്ചിയമ്മയോട് പറഞ്ഞു കൊടുക്കുന്നത്

തീർച്ചയായും അത് അങ്ങനെ തന്നെ ചെയ്യുമെന്ന് താരത്തോട് നഞ്ചിയമ്മയും പറയുന്നുണ്ട്. വിവാഹത്തിന് ഉറപ്പായി എത്തുമെന്ന് വാക്കു കൊടുത്ത ശേഷം ആണ് നഞ്ചിയമ്മയെ വിട്ട് സുരേഷ് ഗോപി യാത്രയാകുന്നത്. എനിക്ക് അമ്മയില്ലെന്നും അമ്മയുടെ സ്ഥാനത്ത് ആണെന്നും നഞ്ചിയമ്മയോട് സുരേഷ് ഗോപി പറയുന്നു.നഞ്ചമ്മ എന്നാണ് സുരേഷ് ഗോപി താരത്തെ വിളിക്കുന്നത്. തൻറെ ഒപ്പം വീട്ടിൽ വന്ന് നിൽക്കണം എന്ന് പറഞ്ഞിട്ടുള്ളതല്ലേ എന്ന് സുരേഷ് ഗോപി ചോദിക്കുമ്പോൾ ഞാൻ വീട്ടിൽ വന്നിട്ടുണ്ട് എന്നാണ് നഞ്ചിയമ്മ മറുപടി പറയുന്നത്. മാത്രവുമല്ല സാർ പറഞ്ഞതുപോലെ എനിക്ക് ദേശീയ അവാർഡ് കിട്ടിയെന്ന് വളരെയധികം സന്തോഷത്തോടെ നഞ്ചിയമ്മ പറയുന്നുണ്ട്. Suresh Gopi Invites Nanjiyamma For Daughters Wedding