പഞ്ഞി പോലെ സോഫ്റ്റ് ഇഡലി കിട്ടാൻ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ.. ഇനി ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് പറയരുതേ!! | soft idli recipe

രാവിലത്തെ പ്രഭാതഭക്ഷണമായി ഇഡലി ഉണ്ടാക്കാത്ത വീടുകൾ ചുരുക്കമായിരിക്കും. എന്നാൽ പലപ്പോഴും ഇഡലി ഉണ്ടാക്കുമ്പോൾ കട്ടി കൂടുതൽ അനുഭവപ്പെടുക സ്വാഭാവികമാണ്. അരിയുടെയും ഉഴുന്നിൻറെയും അളവ് ഒത്തു വരാത്തതോ അരി അരഞ്ഞു വരാത്തതോ ഒക്കെ ഇഡ്ലിയുടെ മയം കുറയുന്നതിന് കാരണം ആയേക്കാം. എന്നാൽ ഇനി അങ്ങനെ ഒരു പേടി തന്നെ ആർക്കും വേണ്ട.

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ പഞ്ഞിപോലെയുള്ള ഇഡലി തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ഇഡലിയ്ക്ക് ആവശ്യമായ അരിയും ഉഴുന്നും കുതിരാൻ വെക്കുകയാണ് വേണ്ടത്. 2 കപ്പ് പച്ചരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അളവിൽ വേണം എപ്പോഴും അരിയും ഉഴുന്നും എടുക്കുവാൻ. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് 2 കപ്പ് പച്ചരി കുതിരാൻ ആയിട്ട് ഇട്ട ശേഷം

ആവശ്യത്തിന് വെള്ളമൊഴിച്ച് കൊടുക്കാം. മറ്റൊരു പാത്രത്തി ലേക്ക് ഒരു കപ്പ് ഉഴുന്ന് ഒരു ടീസ്പൂൺ ഉലുവയും ഇട്ടുകൊടുത്തു കുതിരാൻ ആയി വെള്ളം ഒഴിച്ചു കൊടുക്കാം. അതിനുശേഷം ഇത് കുതിർന്ന നന്നായി കഴുകി വാരി എടുക്കാം. ഒരു കാരണവശാലും അരിയും ഉഴുന്നും ഒന്നിച്ച് മിക്സിയുടെ ജാറിൽ ഇട്ട് അരയ്ക്കരുത്.ആദ്യം ഉഴുന്ന് ഇട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് ഇഡ്ലിയുടെ പരുവത്തിന് അനുസരിച്ച്

അരച്ചെടുക്കുന്നതാണ് ഉത്തമം. അതിനുശേഷം ഇതിലേക്ക് പച്ചരിയും അരച്ച് എടുത്ത് ഒഴിക്കാവുന്നതാണ്. ശേഷം മയം കിട്ടുന്നതിനായി ഒരു കപ്പ് ചോറ് അരച്ച് ചേർക്കാവുന്നതാണ്.ഇത് നന്നായി ഒന്ന് മിക്സ് ചെയ്ത ശേഷം അൽപം ഉപ്പു ചേർത്തു കൊടുക്കാം. വളരെ പെട്ടെന്ന് തന്നെ മാവ് പൊങ്ങി വരുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. soft idli recipe.. Video Credits : Fathimas Curry World